കണ്ടുപിടുത്തങ്ങൾ

  • ബാൻഡ് - എയ്ഡ് 
    (1920)കണ്ടുപിടിച്ചത് :- ഏർലി ഡിക്സൺ

    Band aid malayalam story,kandupidutthangal,earli dicson
    1920-ലെ ഒരു വൈകുന്നേരം, പതിവു പോലെ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിലെ ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസമേ ആയുള്ളൂ; ആദ്യമായാണ് ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകുന്നത്; എത്താൻ ധൃതിയായി. പക്ഷേ, വീട്ടിൽ എത്തിയപ്പോൾ ഭാര്യയുടെ വിരലിലും കയ്യിലും അവിടവിടെയായി തുണിയുടെ ഊർന്നുവീഴാൻ പോകുന്ന കുറേ ചുറ്റിക്കെട്ടുകൾ. അടുക്കളയിൽ പെരുമാറുമ്പോൾ കൈ മുറിഞ്ഞതാണ്. അദ്ദേഹത്തിന് ദുഃഖം തോന്നി. പണിയെടുക്കുന്തോറും ഈ കെട്ടുകൾ ഊർന്നു പോവുകയാണ്.ഇതൊരു പതിവായി മാറി. മരുന്ന് സംഘടിപ്പിച്ചും തുണി ചുറ്റിക്കെട്ടിയും അവർക്ക് മടുത്തു. കൈകളായതുകൊണ്ട് എത്ര ചുറ്റിക്കെട്ടിയാലും പെട്ടെന്നു തന്നെ താഴെപോകുന്നു. എന്തു ചെയ്യും?

    അദ്ദേഹം മുറിവിൽ വെക്കുന്ന കോട്ടൺ എടുത്ത് ഒരു വശത്തു മാത്രം പശയുള്ള ഒരു ടേപ്പിന്റെ മധ്യത്തിൽ ഒട്ടിച്ചുവെച്ചു. അതിനുശേഷം കോട്ടണിന്റെ മുകളിൽ ക്രിനോലിൻ (ഒരു പ്രത്യേകതരം തുണി) വച്ച് മൂടി. കോട്ടൺ അണുബാധയേൽക്കാതെ നിലനിൽക്കുന്നതിനായിരുന്നു ഇത്. ഇത്തരം കുറച്ച് സാധനങ്ങളുണ്ടാക്കി അദ്ദേഹം വീട്ടിൽ ശേഖരിച്ചു വെച്ചു. പിന്നീട് അവരിരുവരും മുറിവുകൾ ഉണ്ടാകുമ്പോഴൊക്കെ ഇത് വച്ചൊട്ടിക്കാൻ ആരംഭിച്ചു. പശയുള്ള കാരണം അവ ഒരിക്കലും താഴെ പോയില്ല. മുറിവുണ്ടാകുമ്പോഴൊക്കെ മരുന്നിനും തുണിക്കും ഓടേണ്ട ആവശ്യമില്ല. ചുറ്റിക്കെട്ടാൻ ഒരാളുടെ സഹായം ആവശ്യമില്ല. ചുരുക്കത്തിൽ ചെറിയ മുറിവുകൾ ഒരു പ്രശ്നമല്ലാതായി മാറി.

    ഇതിന്റെ വിജയം ആ മനുഷ്യനെ സന്തോഷിപ്പിച്ചു. അദ്ദേഹം ഈ ആശയം തന്റെ കമ്പനിയിൽ അവതരിപ്പിച്ചു. പക്ഷേ, അധികാരികൾക്ക് അതത് രുചിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് കമ്പനിയിൽ ഒരാൾക്ക് മുറിവുപറ്റിയത്. തന്റെ ബാന്റേജ് അവതരിപ്പിക്കാൻ ഇതു തന്നെ പറ്റിയ തക്കം എന്ന് അയാൾക്ക് തോന്നി.
    പിന്നെ അമാന്തിച്ചില്ല. എതിരഭിപ്രായം ഉയരും മുമ്പു തന്നെ സഹപ്രവർത്തകന്റെ മുറിവിൽ അയാൾ ഇത് പ്രയോഗിച്ചു. സംഗതി കൊള്ളാമെന്ന് അധികൃതർക്ക് അപ്പോഴാണ് തോന്നിയത്. അതോടെ ജോൺസൺ ആൻഡ് ജോൺസൺ എന്ന ആ കമ്പനി ബാന്റേജ് വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു.
    ബാൻഡ് - എയ്ഡ് (Band - aid) എന്നാണ് കമ്പനി അതിന് പേരിട്ടത്. ഏർലിഡിക്സൺ എന്ന, കമ്പനിയിലെ ആ ഉദ്യോഗസ്ഥൻ അതിന്റെ ഉപജ്ഞാതാവുമായി.
    ഏർലി ഡിക്സൺ ആദ്യകാലത്ത് കൈകൊണ്ടാണ് ഇത് നിർമ്മിച്ചിരുന്നത്. പിന്നീട് 1924 ൽ ബാൻഡ് - എയ്ഡ് നിർമ്മിക്കാനുള്ള മെഷീനുകൾ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ചെടുത്തു. അതോടെ വ്യവസായികമായി വൻതോതിൽ ബാൻഡ് - എയ്ഡ് നിർമ്മാണം ആരംഭിച്ചു.

    Band aid malayalam story,kandupidutthangal,earli dicson
    ബാൻഡ് എയ്ഡ് ലോകവ്യാപകമായി വിതരണം ചെയ്യപ്പെടാൻ തുടങ്ങിയതോടെ ആ പേരും ജനങ്ങളുടെ മനസ്സിൽ തറച്ചുപോയി. ഇത്തരം ബാന്റേജുകൾക്കെല്ലാം - അത് ഏത് കമ്പനിയുടെതായാലും - ബാന്റ് -എയ്ഡ് എന്നുതന്നെയാണ് സാധാരണക്കാർ പറയാറുള്ളത്. രണ്ടാം ലോക മഹായുദ്ധകാലത്ത് മാത്രം ദശലക്ഷക്കണക്കിന് ബാൻഡ് എയ്ഡുകൾ കപ്പൽമാർഗ്ഗം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
    1951 മുതൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ബാന്റ് എയ്ഡുകളിൽ അലങ്കാരങ്ങൾ ചേർത്ത് പുറത്തിറക്കാൻ തുടങ്ങി. ബാറ്റ്മാൻ,പിനട്ട് കഥാപാത്രങ്ങൾ തുടങ്ങിയവരുടെ ചിത്രങ്ങൾ ബാന്റ് -എയ്ഡുകളിൽ പ്രിന്റ് ചെയ്തു. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരിലും കൗതുകമുണ്ടാക്കി.ഇന്നും ഇത്തരത്തിലുള്ള ബാൻഡ് എയ്ഡുകൾ ധാരാളമായി പുറത്തിറങ്ങുന്നു.

    1892 ഒക്ടോബർ 10-ന് ജനിച്ച ഏർലി ഡിക്സൺ ജോൺസൺആൻഡ് ജോൺസൺ കമ്പനിക്ക്പ്രി യപ്പെട്ടവനായിരുന്നു. കമ്പനി അദ്ദേഹം ഒരിക്കലും കൈവിട്ടില്ല. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ ഒരു മികച്ച സ്ഥാനത്ത് അവർ അദ്ദേഹത്തെ നിയമിച്ചു.
    1961 സെപ്തംബർ 21-ന് അദ്ദേഹം അന്തരിച്ചു.

0 Comment to "കണ്ടുപിടുത്തങ്ങൾ "

Post a Comment