പഴഞ്ചൊല്ലുകൾ

പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ പഴഞ്ചൊല്ലുകൾ.ഒരു ജനസമുദായത്തിൽ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പഴക്കം സിദ്ധിച്ചിട്ടുള്ള ചൊല്ലുകൾ എന്നാണിവാക്ക് അർത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.

നാടൻ പഴഞ്ചൊല്ലുകൾ
........................................................................................

  1. അക്കരെ നിന്നാൽ ഇക്കരെ പച്ച
  2. ആട് കിടന്നിടത്തു പൂട പോലും ഇല്ല.
  3. ആന കൊടുത്താലും ആശ കൊടുക്കാമോ?
  4. ആന മെലിഞ്ഞാൽ , തൊഴുത്തിൽ കെട്ടാൻ പറ്റുമോ?.
  5. ആന വായിൽ അമ്പഴങ്ങ .
  6. ആനക്കുണ്ടോ ആനയുടെ വലിപ്പമറിയുന്നു
  7. ആറ്റിൽ കളഞ്ഞാലും … അളന്നു കളയണം.
  8. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കുന്നോ .
  9. അണ്ണാറ കണ്ണനും , തന്നാൽ ആയത് .
  10. അനുഭവം മഹാ ഗുരു .
  11. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു … എന്നിട്ടും നായ്ക്ക് മുറുമുറുപ്പ് .
  12. അട്ടയെ പിടിച്ചു , മെത്തയിൽ കിടത്തിയാൽ കിടക്കുമോ ?
  13. ചക്കര കുടത്തിലേ ഉറുമ്പ് അരിക്കൂ .
  14. ചക്കിനു വച്ചത് കൊക്കിന് കൊണ്ടു .
  15. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട .
  16. ചൊട്ടയിലെ ശീലം ചുടല്ല വരെ .
  17. ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല .
  18. ദീപസ്‌തംഭം മഹാശ്ചര്യം , എനിക്കും കിട്ടണം പണം .
  19. ധാനം കിട്ടിയ പശുവിന്റെ പല്ല് നോക്കിയിട്ട് കാര്യമില്ല .
  20. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .
  21. എലിയെ പേടിച്ചു ഇല്ലം ചുടണോ ?
  22. എല്ലു മുറിയെ പണി ചെയ്താൽ ..പല്ല് മുറിയെ തിന്നാം .
  23. എരി തീയിൽ എണ്ണ ഒഴിക്കുക .
  24. ഗതി കെട്ടാൽ പുലി പുല്ലും തിന്നും .
  25. ഇല ചെന്നു മുള്ളിൽ വീണാലും , മുള്ളു ചെന്നു ഇലയിൽ വീണാലും , കേട് ഇലക്ക് തന്നെ .
  26. ഇല നക്കി പട്ടിയുടെ ,ചിറി നക്കി പട്ടി
  27. കാണം വിറ്റും ഓണം ഉണ്ണണം .
  28. കണ്ടറിയാത്തവൻ കൊണ്ടറിയും .
  29. കണ്ടത് പറഞ്ഞാൽ കഞ്ഞി കിട്ടില്ല .
  30. കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു.
  31. കണ്ണുണ്ടായാൽ പോരാ കാണണം .
  32. കണ്ണുപൊട്ടൻ മാങ്ങയ്ക്ക് കല്ലെറിയും പോലെ .
  33. കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുക .
  34. കട്ടവനെ കണ്ടില്ലെങ്കിൽ .. കിട്ടിയവനെ പിടിക്കുക .
  35. കയ്യൂക്കുള്ളവൻ കാര്യസ്ഥൻ .
  36. കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ .
  37. കൊക്ക് എത്ര കുളം കണ്ടതാ , കുളം എത്ര കൊക്കിനെ കണ്ടതാ
  38. കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ നോക്കരുത് .
  39. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി .
  40. കൊഞ്ചു തുള്ളിയാൽ മുട്ടോളം , പിന്നെയും തുള്ളിയാൽ ചട്ടിയിൽ .
  41. കൊന്നാൽ പാപം തിന്നാൽ തീരും .
  42. ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും , ചോര തന്നെ കൊതുകിന്നു കൗതുകം .
  43. കുന്തം പോയാൽ കുടത്തിലും തപ്പണം .
  44. കുരങ്ങന്റെ കയ്യിലെ പൂമാല പോലെ .
  45. കുറുക്കന്റെ കണ്ണ്‌ എപ്പോഴും കോഴി കൂട്ടിൽ തന്നെ .
  46. മധുരിച്ചിട്ടു ഇറക്കാനും വയ്യ കയ്ച്ചിട്ട് തുപ്പാനും വയ്യ .
  47. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി .
  48. മത്തൻ കുത്തിയാ കുമ്പളം മുളയ്ക്കുമോ ?
  49. മെല്ലെ തിന്നാൽ പനയും തിന്നാം .
  50. മിണ്ടാ പൂച്ച കലം ഉടക്കും .
  51. മിന്നുന്നത് എല്ലാം പൊന്നല്ല .
  52. മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണു .
  53. മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവ് .
  54. മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്ക ആദ്യം കയ്‌ക്കും , പിന്നെ മധുരിയ്ക്കും .
  55. മൗനം വിദ്വാന് ഭൂഷണം .
  56. മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാവും സൗരഭ്യം .
  57. മുറ്റത്തെ മുല്ലക്ക് മണമില്ല .
  58. നാട് ഓടുമ്പോൾ നടുവേ ഓടണം .
  59. നടുകടലിലും നായ നക്കിയേ കുടിക്കൂ.
  60. നനയുന്നിടം കുഴിക്കരുത് .
  61. നീ മാനത്തു കണ്ടപ്പോൾ ഞാൻ മരത്തിൽ കണ്ടു .
  62. നെല്ലും പതിരും തിരിച്ച് അറിയണം .
  63. ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്നേ .
  64. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് .. അല്ലെങ്കിൽ കളരിക്ക് പുറത്ത് .
  65. ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം .
  66. ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ , വരുന്നതെല്ലാം അവനെന്നു തോന്നും .
  67. ഒത്തു പിടിച്ചാൽ മലയും പോരും .
  68. പാലം കടക്കുവോളം നാരായണ , പാലം കടന്നു കഴിഞ്ഞാൽ കൂരായണ .
  69. പാലം കുലുങ്ങിയാലും കേളൻ കുലിങ്ങില്ല .
  70. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ , അവിടെ പന്തം കൊളുത്തി പട .
  71. പാടത്തു ജോലി വരമ്പത് കൂലി .
  72. പല നാൾ കള്ളൻ , ഒരു നാൾ പിടിക്കപ്പെടും .
  73. പല തുള്ളി പെരു വെള്ളം .
  74. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്ണം തിന്നണം .
  75. പന്തീരണ്ടു കാലം കുഴലിൽ ഇട്ടാലും പട്ടിയുടെ വാൽ വളഞ്ഞു തന്നെ .
  76. പാഷാണത്തിൽ കൃമി .
  77. പശു ചത്തു മോരിലെ പുളിയും പോയി .
  78. പട്ടരിൽ പൊട്ടനില്ല .
  79. പട്ടി ചന്തക്കു പോയത് പോലെ .
  80. പട്ടി ഒട്ട് പുല്ല് തിന്നുകയും ഇല്ല , പശുവിനെ കൊണ്ട് തീറ്റിയ്ക്കുകയും ഇല്ല .
  81. പയ്യെ തിന്നാൽ പനയും തിന്നാം .
  82. പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല
  83. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ല .
  84. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും .
  85. പുകഞ്ഞ കൊള്ളി പുറത്ത് .
  86. പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണോ ?
  87. പുത്തൻ അച്ചി പുറപ്പുറം തൂക്കും .
  88. രണ്ട്‌ കയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേൾക്കൂ .
  89. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ .
  90. സമ്പത്തു കാലത്ത് തൈ പത്തു വച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം .
  91. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരും .
  92. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .
  93. താൻ പാതി , ദൈവം പാതി .
  94. തല മറന്ന് എണ്ണ തേക്കരുത് .
  95. തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല .
  96. തനിക്ക് താനും , പുരയ്ക്ക് തൂണും .
  97. തരമുണ്ടെന്നു വച്ച് പുലരുവോളം കക്കരുത്തേ
  98. ടിയ വള്ളി കാലിൽ ചുറ്റി .
  99. തീ ഇല്ലാതെ പുക ഉണ്ടാവില്ല .
  100. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് .
  101. തീയിൽ കുരുത്തത് വെയിലത്തു വാടില്ല .
  102. തെളിച്ച വഴിയേ പോയില്ലെങ്കിൽ , പോകുന്ന വഴിയേ തെളിക്കുക .
  103. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക .
  104. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം .
  105. ഉപ്പില്ല പണ്ടം കുപ്പയിൽ .
  106. ഉപ്പിനോളം വരുമോ ഉപ്പിലിട്ടത് ?
  107. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും .
  108. ഉരൽ ചെന്നു മദ്ദലത്തോട് പരാതി പറയുന്നു .
  109. വാക്കും പഴംചാക്കും ഒരുപോലെ .
  110. വടി കൊടുത്തു അടി വാങ്ങരുത് .
  111. വളെടുത്തവൻ വാളാൽ .
  112. വല്ലഭനു പുല്ലും ആയുധം .
  113. വായിൽ തോന്നിയത് കോതക്ക് പാട്ട്‌ .
  114. വേലി തന്നെ വിളവ് തിന്നുന്നു .
  115. വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇടരുത് .
  116. വെള്ളത്തിൽ വരച്ച വര പോലെ .
  117. വെളുക്കാൻ തേച്ചത് പാണ്ടായി .
  118. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും .
  119. വിദ്യാധനം സർവ്വ ധനാൽ പ്രധാനം .
  120. വിനാശ കാലേ വിപരീത ബുദ്ധി .
  121. വിത്ത് ഗുണം , പത്തു ഗുണം


ഓണക്കാലത്തെ പറ്റിയുള്ള പഴഞ്ചൊല്ലുകൾ


1. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി .
2. അത്തം കറുത്താൽ ഓണം വെളുക്കും
3. ഓണമുണ്ട വയറേ ചൂളം പാടിക്കിട .
4. കാണം വിറ്റും ഓണം ഉണ്ണണം .
5. അത്തം പത്തിന് പോന്നോണം .
6. ഓണത്തിനിടയിൽ പുട്ട് കച്ചവടം .
7. ഉണ്ടെങ്കിൽ ഓണം , ഇല്ലെങ്കിൽ പട്ടിണി .
8. ഓണം വരാനൊരു മൂല വേണം .
9. ഉത്രാടം കഴിയുമ്പോൾ അച്ചിമാർക്കൊക്കെ വെപ്രാളം .
10. ഓണം പോലെ ആണോ തിരുവാതിര ?


നാടൻ പഴഞ്ചൊല്ലുകൾ


നാടൻ പഴഞ്ചൊല്ലുകൾ
  • അടി പണിയുന്നവനെ ചവിട്ടരുത്
  • അനാഥർക്ക് ദൈവം തുണ
  • അന്യന്റെ പറമ്പിലെ പുല്ലുകണ്ട്‌ പശുവിനെ വളർത്തരുത്
  • അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കരുത്
  • അടിക്കുമ്പോൾ നുള്ളണം
  • അന്നദാനം മഹാപുണ്യം
  • അൻപോടു കൊടുത്താൽ അമൃത്
  • ആർക്കാനും കൊടുക്കുകയാണെങ്കിൽ ആകുന്നോനു കൊടുക്കണം
  • അകത്തൊന്ന് മുഖത്തൊന്ന്
  • അന്തിയോളം പറഞ്ഞാലും അൻപുകെട്ട വാക്കു പറയരുത്
  • തങ്ക സൂചി തറച്ചാലും വേദനിക്കും
  • തനിക്കു നൊന്താൽ തനിക്കറിയാം
  • തന്റെ ഊര നുള്ളി ആരാന്റെ നോവറിയണം
  • മുളയിലറിയാം വിള
  • വിത്താഴം ചെന്നാൽ പത്തായം നിറയും
  • ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം
  • കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
  • കൂറ്റൻ മരവും കാറ്റത്തിളകും
  • ഗതികെട്ടാലും മതി കെടരുത്
  • തലമയങ്ങിയാൽ സർവ്വവും മയങ്ങി
  • നല്ല ബുദ്ധിക്ക് വല്ലതും തോന്നില്ല
  • അകത്തെ തീ കേടാൻ പുറത്തൂതിയാൽ മതിയോ
  • ഒരു വാതിലടക്കുമ്പോൾ മറ്റൊന്നു തുറക്കും
  • ഒരു പടി അടച്ചാൽ ഒമ്പത് പടി തുറക്കും
  • എടുത്തു ചാടിയ പൂച്ച എലിയെ പിടിക്കുകയില്ല
  • ഉച്ചക്കുളി പിച്ചക്കുളി അന്തികുളി ചന്തക്കുളി
  • ഉറക്കത്തിനു പാ വേണ്ട
  • ആന ചെരിയാനും ആള് നന്നാവാനും ഹേതു വേണ്ട
  • ഏങ്ങുന്ന അമ്മക്ക് കുരയ്ക്കുന്ന അച്ഛൻ
  • ഏട്ടിൽ കണ്ട പശു പുല്ലുതിന്നുകയില്ല
  • തള്ളയുടെ ശാപം പിള്ളക്ക് ഫലിക്കുമോ
  • ആറെപോയാലും തോടെപോയാലും കായലേ പോയാലും കടലിൽ
  • അടിപ്പലക കാണാതെ പിന്മാറരുത്
  • അടച്ച വായിലീച്ച കയറുകയില്ല
  • അറിഞ്ഞില്ലെങ്കിലറപ്പില്ല
  • കറവപശുവിന്റെ ചവിട്ട് അഹിതമായിത്തോന്നുമോ
  • ചത്ത സിംഹത്തേക്കാൾ ജീവനുള്ള കുതിര നന്ന്
  • ചവിട്ടുന്ന കുതിരയേക്കാൾ ചുമക്കുന്ന കഴുത നല്ലു
  • കാലദീർഘം ചെന്നാൽ നേരു താനേ അറിയാം
  • ചേഴിയുള്ളവൻ ചേട്ടൻ
  • തട്ടാനറിയുന്നവൻ തട്ടാൻ
  • ചെന്നു കെടുന്നതിലും നല്ലത് നിന്നുകെടുക
  • ഉറുമ്പും ഓണത്തിന് കരുതും
  • അധികാരി ചത്താൽ നികുതിയില്ല
  • അത്തറു പൂശിയാലത്തലു മാറുമോ
  • ആന പോയാൽ അടപ്പനിലും തപ്പണം
  • പറഞ്ഞ് കൊടുത്ത ബുദ്ധി പടി വരെ















0 Comment to "പഴഞ്ചൊല്ലുകൾ "

Post a Comment