Showing posts with label balakathakal. Show all posts
Showing posts with label balakathakal. Show all posts

Tuesday, 23 May 2023

കഷണ്ടി സംഹാരി |Bald killer| Jawaharlal Nehru story


A Jawaharlal Nehru story Malayalam


Malayalam kathakal ,best malayalam kathakal
JAWAHARLAL NEHRU
ജവാഹർലാൽ യൂറോപ്പിൽ പാർക്കുന്ന കാലം!

ആരോഗ്യത്തിന് തകരാറൊന്നുമില്ലെങ്കിലും, ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന മുടിയെക്കുറിച്ചോർത്ത് ജവാഹർ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു.  ഈ മുടികൊഴിച്ചിലിനെക്കുറിച്ച് ജവാഹർ പിതാവായ മോത്തിലാലിന് ഖേദപൂർവം കത്തെഴുതി. പിതാവ് മറുപടിയിലൂടെ പുത്രനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “മകനേ, മുടികൊഴിയുന്നതിനെക്കുറിച്ച് നീയിത്ര  ചിന്തിച്ച് വിഷമിക്കേണ്ടതില്ല. മുടികൊഴിച്ചിലിന്  പറ്റിയ ഒരേ ഒരു ഔഷധം ഹാക്കിമി' എന്നു പറയുന്ന ഒരു തരം എണ്ണയാണ്. എന്നാൽ അതൊക്കെ യൂറോപ്പിൽ ഉപയോഗിക്കുന്നത് നിനക്ക് ബുദ്ധിമുട്ടാകും. 

അത് തലയിൽ പുരട്ടി രാത്രി അരമണിക്കൂറെങ്കിലും തിരുമ്മണം. അതിന് ഒരു ഭൃത്യൻ വേണ്ടിവരും. ആഴ്ചയിൽ രണ്ടു തവണയെങ്കിലും നിന്റെ തൊപ്പി മാറ്റേണ്ടിവരും. ഇതൊക്കെ സാധിക്കുമെങ്കിൽ ഞാൻ പരീക്ഷണാർഥം കുറച്ച് എണ്ണ അയച്ചുതരാം.

chachaji story,javaharlal nehru story malayalam,balakathakal,balakadhakal.com,കഷണ്ടി സംഹാരി |Bald killer,Javaharlal nehru malayalam story,

എന്നാൽ പിതാവിന്റെ അഭിപ്രായത്തോട് ജവഹറിന് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം അടുത്ത കത്തിൽ മോത്തിലാലിന് എഴുതി.  “എണ്ണ അധികം ഉപയോഗിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. രോമത്തിന്റെ വേരുകൾ തലയോട്ടിയിൽ അവശേഷിക്കുന്നില്ലെങ്കിൽ, ലോകത്തിലൊരു എണ്ണയ്ക്കോ, മരുന്നിനോ മുടി കിളിർപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താൻ കഷണ്ടിയാകുമോ എന്നുള്ള ഭയം ജവഹർലാലിനെ പിന്നീട് അലട്ടിയില്ല.

Tuesday, 16 May 2023

നീലക്കുറുക്കന്റെ രാജ്യഭരണം | The kingdom of the Blue Fox

 

neelakkurukkan katha,malayalam kathakal ,kuttikalkkulla kathakal,malayalam stories to read

നെയ്ത്തുകാരന്റെ വീട്ടിൽ കോഴിയെ പിടിക്കാൻ ചെന്ന ഒരു കുറുക്കൻ ചായം നിറച്ചുവച്ചിരുന്ന ടാങ്കിൽ ചെന്നു ചാടി. അതിൽ കിടന്ന് നീന്തി പുറത്തുകടന്നപ്പോൾ കുറുക്കന്റെ നിറം നീലയായി.

ആ നീലക്കുറുക്കനെ മറ്റു കുറുക്കന്മാർ മനസിലാക്കിയില്ല.അതുകണ്ടപ്പോൾ കുറുക്കൻ ഒരു സൂത്രമെടുത്തു. നിങ്ങളുടെ രാജാവാകുവാൻ ദൈവം അയച്ചിട്ടുള്ള രാജ മൃഗമാണ് ഞാൻ എന്ന് കണ്ട് മൃഗങ്ങളോടെല്ലാം അവൻ പറഞ്ഞു. കാട്ടിലെ മൃഗങ്ങളൊക്കെ നീലക്കുറുക്കൻ പറഞ്ഞത് സത്യമാണെന്ന് കരുതി അവനെ രാജാവാക്കി.

ആ നീലക്കുറുക്കനെ സിംഹവും പുലിയും കാട്ടാനയും കരടിയുമെല്ലാം ചെന്ന് കണ്ട് വണങ്ങി. എന്നാൽ മറ്റ് കുറുക്കന്മാർക്ക് നീലക്കുറുക്കൻ വെറും കുറുക്കനാണെന്ന് സംശയമുണ്ടായി.

ഒരു ദിവസം അവരെല്ലാം ചേർന്ന് നീലക്കുറുക്കന്റെ കൊട്ടാരത്തിനടുത്ത് ചെന്ന് ഓരിയിട്ടു. “കൂ കൂഊഊ കൂ കൂഊഊ ആ ശബ്ദം കേട്ട് നീലക്കുറുക്കനും പെട്ടെന്ന് പഴയ സ്വഭാവത്തിന് കുറുക്കന്മാരോടൊപ്പം ഓരിയിട്ടു. കള്ളി വെളിച്ചത്തായി. ഉടനെ സിംഹം വന്ന് നീലക്കുറുക്കനെ സിംഹാസനത്തിൽനിന്ന് ഓടിച്ചു. ആ കള്ളക്കുറുക്കനെ മറ്റു കുറുക്കന്മാരും കൂട്ടത്തിൽ കൂട്ടിയില്ല.



അച്ഛന്റെ ഉപദേശം!! | father's advice!!

 

bestmalayalamkathakal,best malayalam kathakal,best malayalam kadhakal

ഒരു വ്യാപാരിക്ക് സൽസ്വഭാവിയായ ഒരു മകനുണ്ടായിരുന്നു.ബായു എന്നായിരുന്നു അവന്റെ പേര്. പക്ഷേ, വ്യാപാരി പ്രതീക്ഷിച്ചതുപോലെ വകതിരിവോടുകൂടി കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ബായുവിനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്റെ കാലശേഷം മകൻ കഷ്ടപ്പെടാതിരിക്കാൻ ചില ഉപദേശങ്ങൾ അവന് കൊടുക്കുവാൻ വ്യാപാരി തീരുമാനിച്ചു.
“ബായു , എനിക്കു വയസ്സായി. എപ്പോൾ വേണമെങ്കിലും ഞാൻ മരിച്ചുപോകാം. അതുകൊണ്ട് ഞാൻ പറയുന്ന മൂന്നു കാര്യങ്ങൾ നീ ശ്രദ്ധിച്ചുകേട്ട് അത് തെറ്റാതെ പാലിക്കണം. വ്യാപാരി മകനോട് പറഞ്ഞു.

“പറയൂ അച്ഛാ. അങ്ങു പറയുന്നതെന്തും ഞാൻ അനുസരിക്കാം.”
ബായു പറഞ്ഞു.
“എന്റെ കാലശേഷം ഒരിക്കലും നീ വെയിലത്ത് കടയിലേക്കു പോകുകയോ, കടയിൽ നിന്ന് വീട്ടിലേക്കു വരികയോ ചെയ്യരുത്.വ്യാപാരി ഒന്നാമത്തെ ഉപദേശം നല്കി.
“ശരി അച്ഛാ.
ബായു സമ്മതിച്ചു.
“എന്നും അരിയാഹാരം മാത്രമേ കഴിക്കാവൂ. മൂന്നാമത്തെ ഉപദേശം
ഇതാണ്. നീ എല്ലാ ആഴ്ചയും പുതിയ വധുവിനെ കല്യാണം കഴിക്കണം.
മകൻ സമ്മതിച്ചു. പക്ഷേ, അവന്റെ സംശയം മാറിയില്ല.
“അച്ഛാ, ഈ മൂന്നു ഉപദേശങ്ങളും തെറ്റിക്കാതെ ഞാൻ പാലിക്കാം.
പക്ഷേ, ഇതെങ്ങനെയാണ് എനിക്ക് ഉപയോഗപ്രദമാകുക?”
“അതു സമയമാകുമ്പോൾ നിനക്കു മനസ്സിലാകും. വ്യാപാരി പറഞ്ഞു.
കുറച്ചു നാളുകൾക്കു ശേഷം വ്യാപാരി മരിച്ചു.
വ്യാപാരം ബായുവിന്റെ നിയന്ത്രണത്തിലായി. അവൻ അച്ഛനു കൊടുത്ത വാക്ക് കടുകിട വ്യത്യാസം വരാതെ പാലിക്കാൻ തീരുമാനിച്ചു.

ബായു ആദ്യം ചെയ്തത് തന്റെ വീടു മുതൽ കട വരെയുള്ള വഴിയിൽ പന്തലിടുകയായിരുന്നു. അതു കണ്ട് ആൾക്കാർ അവനെ കളിയാക്കി.
പക്ഷേ, അവൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല. മാത്രമല്ല, അന്നു മുതൽ തന്റെ ഭക്ഷണം അരിയാഹാരം മാത്രമായി ഒതുക്കാനും തീരുമാനിച്ചു.

പക്ഷേ, അച്ഛന്റെ മൂന്നാമത്തെ ഉപദേശം നടപ്പിലാക്കാൻ മാത്രം അവനു കഴിഞ്ഞില്ല. ഒരാഴ്ചത്തേക്കു മാത്രം ബായുവിന്റെ ഭാര്യയായി ജീവിക്കാൻ ഒരു പെൺകുട്ടിയും തയ്യാറായില്ല.
അതുകൊണ്ട് അവന്റെ വിവാഹം നീണ്ടു നീണ്ടുപോയി. അവൻ നഗരത്തിൽ എല്ലാവർക്കും ഒരു പരിഹാസപാത്രവും ആയി.

ആ നാട്ടിൽ മിറിയം എന്നൊരു ബുദ്ധിമതിയായ പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ബായുവിന്റെ പ്രതിജ്ഞയെക്കുറിച്ചു കേൾക്കാനിടയായി. അവൾക്ക് ബായുവിനോട് സഹതാപം തോന്നി.
മാത്രമല്ല, തന്റെ അച്ഛനു കൊടുത്ത വാക്ക് പാലിക്കാനുള്ള ബായുവിന്റെ ത്യാഗം അവളിൽ മതിപ്പുണ്ടാക്കുകയും ചെയ്തു. അവൾക്ക് ബായുവിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നു തോന്നി. അക്കാര്യം അവൾ വീട്ടിൽ പറഞ്ഞു. അതു കേട്ട് മിറിയത്തിന്റെ അച്ഛനും അമ്മയും അമ്പരന്നു.
“അവനുമായുള്ള കല്യാണം ഒരാഴ്ച മാത്രമേ നീണ്ടുനിൽക്കൂ .
അതു കഴിഞ്ഞാൽ നീ എന്തു ചെയ്യും?” അച്ഛനും അമ്മയും അവളോടു ചോദിച്ചു.
“അങ്ങനെയൊന്നും ഉണ്ടാകില്ല. അതെനിക്കുറപ്പാണ്. മിറിയം താമസിയാതെ കല്യാണാലോചന നടന്നു. ബായു മിറിയത്തെ വന്നു കണ്ടു. അവളുടെ സൗന്ദര്യം ബായുവിനെ വല്ലാതെ ആകർഷിച്ചു.
ബായു അവളോട് താൻ അച്ഛനു കൊടുത്ത ആ വാഗ്ദാനത്തെക്കുറിച്ചു പറയാൻ തുടങ്ങി.
“പറയണ്ട. അതറിഞ്ഞിട്ടുതന്നെയാണ് ഞാൻ കല്യാണത്തിന് മുൻകൈ എടുത്തത്.” മിറിയം പറഞ്ഞു. പിന്നെ വൈകിയില്ല. അവരുടെ കല്യാണം ആർഭാടപൂർവം നടന്നു.

ഒരാഴ്ച പെട്ടെന്നു കടന്നുപോയി. ഏഴാം നാൾ രാവിലെ ബായു വളരെ വിഷമത്തോടെയാണ് ഉറക്കമുണർന്നത്. അയാൾ മിറിയത്തോട് സങ്കടത്തോടെ പറഞ്ഞു:

“എനിക്കു നിന്നെ പിരിയാൻ സത്യത്തിൽ പ്രയാസമുണ്ട്. പക്ഷേ,ഞാൻ എന്റെ അച്ഛനു കൊടുത്ത വാക്ക് പാലിച്ചല്ലേ പറ്റൂ..."

“നിങ്ങൾ ഒരു തിരുമണ്ടൻ തന്നെയാണ്. നിങ്ങളുടെ അച്ഛൻ ഒരു ബുദ്ധിമാനായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾ പരിഹാസ്യനാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

“നീയെന്താണു പറയുന്നത്? അദ്ദേഹത്തിന്റെ വിചിത്രമായ ഉപദേശങ്ങളുടെ അർഥമെന്താണ്?

“അദ്ദേഹം കടയിലേക്ക് വെയിലത്തു പോകരുതെന്നു പറഞ്ഞതിന്റെ അർഥം, വളരെ നേരത്തെ കടയിൽ എത്തണമെന്നും പണിയെല്ലാം പൂർത്തിയാക്കി വൈകുന്നേരം മാത്രമേ വീട്ടിലേക്കു തിരിച്ചു പോകാവൂ എന്നുമാണ്. അല്ലാതെ, വെയിലുകൊള്ളാതെ പന്തലിട്ട് അതിനടിയിലൂടെ നടക്കണമെന്നല്ല. എങ്കിൽ കുടപിടിച്ചു നടക്കണമെന്ന്
അദ്ദേഹം പറയുമായിരുന്നല്ലോ?” അവൾ ചോദിച്ചു.
“അപ്പോൾ രണ്ടാമത്തെ ഉപദേശത്തിന്റെ അർഥം?
“അരി മാത്രം തിന്നണമെന്നു പറഞ്ഞത് ധാരാളിത്തം കാണിക്കരുതെന്ന് സൂചിപ്പിക്കാനാണ്.
“അപ്പോൾ മൂന്നാമത്തെ ഉപദേശമോ?”

“അതുകൊണ്ട് നിങ്ങളുടെ അച്ഛൻ ഉദ്ദേശിച്ചത്. ഭാര്യയുമായി എപ്പോഴും സ്നേഹത്തോടെ ഇടപെടണമെന്നാണ്. കല്യാണം കഴിഞ്ഞ സമയത്തുള്ള സ്നേഹവും പരിഗണനയും എപ്പോഴും ഭാര്യയോടു കാണിച്ചാൽ അവളുടെ പുതുമ ഒരിക്കലും കുറയുകയുമില്ല. അവളെന്നും നവവധുവിനെപ്പോലെയിരിക്കും.
ഭാര്യയുടെ പക്വതയും അറിവും കണ്ട് ബായു അമ്പരന്നുപോയി. അവളുടെ ഉപദേശം ബായുവിനെ പുതിയൊരാളാക്കി മാറ്റി. അവർ തുടർന്നുള്ള കാലം സന്തോഷത്തോടെ ജീവിച്ചു.

വിധിയും പ്രത്യാശയും | Destiny and Hope

  

kutti kathakal malayalam, malayalam purana kathakal,balakadhakal,

ഒരിക്കൽ പരമശിവനും ശ്രീപാർവതിയും യാത്ര ചെയ്യുകയായിരുന്നു. വരണ്ടുണങ്ങിയ ഒരു ഭൂവിഭാഗം യാത്രയ്ക്കിടയിൽ പാർവതിയുടെ കണ്ണിൽപ്പെട്ടു. അവിടെ മഴ പെയ്തിട്ട് വർഷങ്ങളായിരുന്നു.
പച്ചപ്പിന്റെ ഒരു നാമ്പുപോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല.
“കഷ്ടം തന്നെ. പണ്ടിവിടം വളരെ മനോഹരമായിരുന്നല്ലോ.എന്താണിവിടം ഇങ്ങനെ വരണ്ടുണങ്ങിപ്പോയത്?” പാർവതി ശിവനോടു ചോദിച്ചു.
“ലോകം അങ്ങനെയാണ് പ്രിയേ. അതു മാറിക്കൊണ്ടിരിക്കും.
അതിനെക്കുറിച്ച് സംസാരിച്ച് നമ്മൾ സമയം കളയേണ്ട ആവശ്യമില്ല,
വരൂ.” ശിവൻ യാത്രതുടരാൻ തുനിഞ്ഞു. പക്ഷേ, പാർവതി സമ്മതിച്ചില്ല.
“ഇല്ല. ഈ ഗ്രാമത്തിന്റേയും അതിലെ താമസക്കാരുടേയും ഭാവി അറിഞ്ഞിട്ടേ ഞാനിവിടുന്നു നീങ്ങുന്നുള്ളൂ. പാർവതി അവിടെത്തന്നെ അനങ്ങാതെ നിന്നു.
ശിവൻ പുഞ്ചിരിയോടെ പറഞ്ഞു:
“ഈ ഗ്രാമം ഇനിയും പന്ത്രണ്ടു വർഷം കടുത്ത വേനലിൽ വരണ്ടുണങ്ങും. ഇവിടെ ജീവിക്കുന്നവർ പട്ടിണി കിടന്നു മരിക്കും.മരിക്കാത്തവർ നരകയാതന അനുഭവിക്കും.പാർവതി ചെവിപൊത്തി.

“എനിക്കിതു കേൾക്കാൻ വയ്യാ, നാഥാ.. എന്തിനാണ് അവരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്?. അങ്ങയുടെ കൈയിലെ കുഴൽ ഒന്നു ഊതിക്കൂടെ? അങ്ങനെ മഴ പെയ്യിച്ചാൽ അവരുടെ കഷ്ടപ്പാട് അവസാനിക്കില്ലേ?
“ഇല്ല പ്രിയേ. ഈ ഗ്രാമത്തിന് പന്ത്രണ്ടു വർഷം ദുരിതമനുഭവിക്കാൻ ഒരു വിധിയുണ്ട്. പരമശിവൻ പറഞ്ഞു.
അപ്പോൾ, വരണ്ട ഭൂമിയിലൂടെ ഏതോ ഒരു ജീവി നീങ്ങുന്നതു പാർവതി കണ്ടു.
“അതെന്താണ്?” പാർവതി ചോദിച്ചു.
“അതൊരു കർഷകനാണ്. അയാൾ പാടം ഉഴുകുകയാണ്.പരമശിവൻ പറഞ്ഞു.
“മഴയില്ലാത്ത ഈ സമയത്ത് എന്തിനാണ് അയാൾ പാടം ഉഴുകുന്നത്?
“ഈ സമയത്ത് പാടം ഉഴുകുന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് അയാൾക്കറിയാം. പക്ഷേ, പ്രത്യാശ അയാൾ കൈവിട്ടിട്ടില്ല.
ഉടൻ ഒരു മഴപെയ്യുമെന്നും മഴപെയ്താൽ വിത്തു വിതയ്ക്കാമെന്നുമാണ് അയാളുടെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് അയാളെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്.
പാർവതിക്ക് സങ്കടം സഹിക്കാനായില്ല. എങ്കിലും അത് പുറത്തു കാട്ടിയില്ല.

“പന്ത്രണ്ടു വർഷം അങ്ങ് അങ്ങയുടെ കുഴൽ ഊതാതിരുന്നാൽ കുഴലൂത്തുതന്നെ അങ്ങ് മറന്നുപോകില്ലേ...? കുഴൽ ഊതുന്നത്

മറക്കാതിരിക്കാൻ അത് ഇടയ്ക്കൊന്ന് ഊതിക്കൂടെ?' പാർവതി ചോദിച്ചു.
ശിവൻ പുഞ്ചിരിയോടെ തന്റെ കുഴൽ എടുത്ത് ചുണ്ടോടു ചേർത്ത്

ഊതി. പെട്ടെന്ന് ആകാശത്ത് കാർമേഘം നിറഞ്ഞു. ഇടി വെട്ടി. മഴ പെയ്തു. വരണ്ട ഭൂമി നനഞ്ഞു. വിത്തുകൾ മുളപൊട്ടി. എങ്ങും പച്ചപ്പു നിറഞ്ഞു. ഗ്രാമീണർ സന്തോഷത്തോടെ കൃഷിയിലേർപ്പെട്ടു.
പരമശിവനെ പറ്റിച്ച് കുസൃതി നിറഞ്ഞ ചിരിയോടെ പാർവതി ചോദിച്ചു:

“ഈ ഗ്രാമം പന്ത്രണ്ടു വർഷം വരൾച്ചയുടെ പിടിയിലായിരിക്കുമെന്നാണല്ലോ അങ്ങ് പറഞ്ഞത്. എന്നിട്ടെന്തു സംഭവിച്ചു?

“പാർവതി, മനുഷ്യന്റെ വിധി ആർക്കും നിശ്ചയിക്കാനാവില്ല.പ്രത്യാശയുടെ പ്രഭ കെടാതിരുന്നാൽ അതു ഈശ്വരനിയോഗം പോലെ മാറിക്കൊണ്ടിരിക്കും. ഇവിടെയും സംഭവിച്ചത് അതാണ്."

അവന്റെ പ്രത്യാശയുടെ മുന്നിൽ വിധിപോലും മാറി മറിഞ്ഞത് നീ കണ്ടില്ലേ? പരമശിവൻ പറഞ്ഞു.


Monday, 15 May 2023

കാളയും കഴുതയും കർഷകനും | Bull, Donkey and a farmer | Malayalam classical bedtime story

ഒരിടത്ത് ഒരു കൃഷിക്കാരനുണ്ടായിരുന്നു. പുഴക്കരയിലൊരു വീടും ഫലപുഷ്ടിയുള്ള പാടങ്ങളും സ്വന്തമായുണ്ടായിരുന്ന അയാൾ ഭാര്യയോടും മക്കളോടുമൊപ്പം സുഖജീവിതം നയിച്ചുവന്നു.
 പക്ഷിമൃഗാദികളുടെ ഭാഷ അയാൾക്കു വശമായിരുന്നു.ഒരു കാളയെയും ഒരു  കഴുതയെയും അയാൾ വളർത്തി. കാളയെ നിലം ഉഴാൻ ഉപയോഗിച്ചു. കഴുതയെ യാത്രചെയ്യാനും. ഒരു ദിവസം കാള കഴുതയുടെ തൊഴുത്തിനു സമീപം ചെന്നു. വൃത്തിയുള്ള തൊഴുത്തിൽ കഴുത സുഖനിദ്രയിലാണ്. പുൽത്തൊട്ടിയിൽ നിറയെ പാറ്റിപ്പെറുക്കിയ ബാർലിയുണ്ട്. യജമാനൻ അപൂർവമായി യാത്ര പോകുമ്പോൾ മാത്രമേ കഴുതയ്ക്ക് ജോലിയുള്ളു. കാള നെടുവീർപ്പിട്ടു: “ഭാഗ്യവാൻ!”

“സ്നേഹിതാ,
ശബ്ദം കേട്ടു കഴുത കണ്ണു തുറന്നപ്പോൾ കാള പറഞ്ഞു. നിനക്കു തിന്നുകയും ഉറങ്ങുകയും മാത്രമാണല്ലോ ജോലി. ബാർലി തിന്നു വിശ്രമിച്ചാൽ മതി. ഞാനിതാ നുകം ചുമന്ന് എല്ലും തോലുമായി. എന്റെ കഷ്ടകാലംതന്നെ!

കാളയും കഴുതയും കർഷകനും | Bull, Donkey and a farmer | Malayalam classical bedtime story

അപ്പോൾ കഴുത ഉപദേശിച്ചു. “നീയൊരു കാര്യം ചെയ്യണം, നാളെ നുകത്തിൽ കെട്ടുമ്പോൾ നീനിലത്തു വീഴണം. അടിച്ചാൽഎഴുന്നേല്ക്കരുത്.തൊഴുത്തിൽ കൊണ്ടുവന്നാൽ പുല്ലും വയ്ക്കോലും തൊടരുത്.

ഇങ്ങനെ രണ്ടോ മൂന്നോ ദിവസം തീറ്റി തിന്നാതെയും വെള്ളം കുടിക്കാതെയും രോഗമഭിനയിക്കാമെങ്കിൽ യജമാനൻ നിന്നെക്കൊണ്ട് ജോലി ചെയ്യിക്കുകയില്ല.

തൊഴുത്തിനു പിന്നിൽ നിന്നിരുന്ന യജമാനൻ ഈ സംഭാഷണമെല്ലാം കേട്ടു. അല്പം കഴിഞ്ഞ് പണിക്കാർ വന്നപ്പോൾ കാള രോഗമഭിനയിച്ചു കിടക്കുകയായിരുന്നു. പതിവുപോലെ അതു തീറ്റി തിന്നിരുന്നില്ല. അവർ യജമാനനെ വിവരമറിയിച്ചു:

“ഇന്നു കാളയ്ക്ക് പകരം കഴുതയെ നുകത്തിൽ കെട്ടിയാൽ മതി എന്ന് യജമാനൻ നിർദേശിച്ചു. പകൽ മുഴുവൻ നുകം വലിച്ച് തളർന്ന് കഴുത വൈകുന്നേരം തൊഴുത്തിലെത്തിയപ്പോൾ കാള അവന്റെ ഉപദേശത്തിനു നന്ദി പറഞ്ഞു.

തന്റെ ബുദ്ധിമോശമോർത്ത് പശ്ചാത്തപിച്ച് കഴുത ഒന്നും മിണ്ടിയില്ല. പിറ്റേന്നും കഴുതയെ നുകത്തിൽ പൂട്ടി. അതിന്റെ കഴുത്തിലെ തൊലി പൊട്ടി. അന്നും പണി കഴിഞ്ഞെത്തിയപ്പോൾ കാള സ്നേഹിതനെ പുകഴ്ത്തി. കഴുത പറഞ്ഞു എനിക്കിന്നും ശരിക്കു പണിയുണ്ടായിരുന്നു അതിരിക്കട്ടെ, ഇന്ന് ഞാനൊരു വർത്തമാനം കേട്ടു.

കാളയ്ക്ക് സുഖമില്ലെന്നും രോഗം ഭേദമായില്ലെങ്കിൽ കശാപ്പുകാരന്റെ കൊടുത്ത് തൊലിയുരിച്ചു മേശവിരിയുണ്ടാക്കണമെന്നും യജമാനൻ പറഞ്ഞു. അതു കേട്ട് ഞാനാകെ പേടിച്ചുപോയി. നിന്റെ കാര്യം കഷ്ടമായല്ലോ."

കാളയും കഴുതയും കർഷകനും | Bull, Donkey and a farmer | Malayalam classical bedtime story

“സ്നേഹിതാ, നീ പറഞ്ഞതു നന്നായി. നാളെ ഞാൻ പാടത്തു പോകും. നന്നായി പണിയെടുക്കും” എന്നു പറഞ്ഞ് കാള പുൽത്തൊട്ടിയിലെ വൈക്കോലും പുല്ലും പെട്ടെന്ന് തിന്നുതീർത്തു. വളർത്തുമൃഗങ്ങളുടെ ഈ സംഭാഷണവും യജമാനൻ കേൾക്കുന്നുണ്ടായിരുന്നു .

അല്പം കഴിഞ്ഞ് കൃഷിക്കാരൻ ഭാര്യയോടൊത്ത് കാളയുടെ തൊഴുത്തിനു സമീപത്തുകൂടെ നടന്നുപോയി. കാള യജമാനനെ കണ്ടു തുള്ളിച്ചാടാൻ തുടങ്ങി.

കൃഷിക്കാരൻ അതു കണ്ടു പൊട്ടിച്ചിരിച്ചുപോയി. “എന്തു കണ്ടിട്ടാണ് ചിരിക്കുന്നത്?” ഭാര്യ ചോദിച്ചു.

“ഓ, ഒന്നുമില്ല” എന്നായി ഭർത്താവ്. “എന്താ, എന്നോടു പറഞ്ഞുകൂടെ?"

പറഞ്ഞുകൂടാ. മറ്റൊരാളോട് പറയാൻ പാടില്ല. പറഞ്ഞാൽ ഞാൻ മരിച്ചുപോകുമെന്നൊരു ശാപമുണ്ട്. "അങ്ങനെയങ്ങു മരിക്കുന്നെങ്കിൽ മരിക്കട്ടെ. എനിക്കു നിങ്ങളുടെ ചിരിയുടെ കാര്യം അറിഞ്ഞേ പറ്റൂ.

“പറയാൻ സാദ്ധ്യമല്ല. എനിക്കു മരിക്കാൻ ഭയമാണ്. “വെറുതെ കള്ളം പറയണ്ട. നിങ്ങൾ എന്നെ കളിയാക്കി ചിരിച്ചതാണ് " വഴക്കു മൂത്തു. എന്തു വന്നാലും ഭാര്യ പിന്മാറുകയില്ലെന്നു കണ്ടപ്പോൾ കൃഷിക്കാരൻ മക്കളെയെല്ലാം അടുത്തുവിളിച്ചു.
മരണപത്രം എഴുതുന്നതിനു സാക്ഷികളെ വരുത്താൻ ആളയച്ചു. തന്റെ മുറപ്പെണ്ണും മക്കളുടെ അമ്മയുമായ ഭാര്യയോട് അയാൾക്കു സ്നേഹമായിരുന്നു. ബന്ധുമിത്രാദികളെയും നാട്ടുപ്രമാണിമാരെയും വിളിച്ചുവരുത്തി അയാൾ വിവരമറിയിച്ചു.


രഹസ്യം പുറത്തു പറഞ്ഞാൽ മരിച്ചുപോകുമെന്ന് ശാപമുണ്ടെന്ന് കേട്ടപ്പോൾ അവരെല്ലാം കൃഷിക്കാരന്റെ ഭാര്യയെ ഉപദേശിച്ചു. “അയാൾ നിന്റെ ഭർത്താവല്ലേ?

അയാൾക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെ കുട്ടികൾ അനാഥരാവില്ലേ? നീ വിധവയാവില്ലേ? വാശി ഉപേക്ഷിക്കുന്നതല്ലേ നല്ലത്?

പക്ഷേ, ഭാര്യ വഴങ്ങിയില്ല. “ചാകുന്നെങ്കിൽ ചാകട്ടെ. ഞാനറിയാത്ത ഒരു രഹസ്യവും എന്റെ ഭർത്താവിനു വേണ്ട. ഭർത്താവ് അവസാനത്തെ പ്രാർത്ഥനയ്ക്കു മുമ്പു കൈകാലുകൾ ശുചിയാക്കാൻ പുഴയുടെ തീരത്തേക്ക് പോയി. കോഴിക്കൂടിനടുത്തുകൂടെയാണ് അയാൾ പോയത്.

ആ കൂട്ടിൽ ഒരു പൂവൻകോഴിയും അൻപത് പിടക്കോഴികളുമുണ്ടായിരുന്നു. കൂട്ടിനു പുറത്തുനിന്ന് തന്റെ നായ് പൂവൻ കോഴിയെ ശകാരിക്കുന്നത് കൃഷിക്കാരൻ കേട്ടു. “നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു;

നീയിവിടെ ബഹളമുണ്ടാക്കുന്നു. ലജ്ജയില്ലേ നിനക്ക്? എന്താണ് കാരണമെന്നറിയാത്ത പൂവൻകോഴി നായ് പറഞ്ഞ കഥ കേട്ട് പൊട്ടിച്ചിരിച്ചു. “അതു നന്നായി എന്റെ യജമാനന് ഇത്ര ബുദ്ധിയില്ലാതായല്ലോ ഞാനിതാ അൻപതു ഭാര്യമാരെ കൊണ്ടു നടക്കുന്നു.

അദ്ദേഹത്തിന് ഒരേയൊരു പെണ്ണിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലപോലും മൾബറിയുടെ കമ്പു മുറിച്ച് നല്ല പെട കൊടുക്കണം. “എനിക്കൊരു രഹസ്യവും കേൾക്കണ്ട' എന്നു നിലവിളിക്കുന്നത് അപ്പോൾ കേൾക്കാം.

പൂവൻകോഴി പറഞ്ഞതു കേട്ട് കൃഷിക്കാരൻ ഒരുറച്ച തീരുമാനത്തിലെത്തി. തോട്ടത്തിലെ മൾബറിച്ചെടിയിൽ നിന്നും ബലമുള്ള കമ്പുകൾ മുറിച്ചെടുത്ത് അയാൾ വീട്ടിലെത്തി ഭാര്യയെ മുറിയിലേക്ക് വിളിച്ചു.

വാതിലടച്ചിട്ട് “നിനക്ക് രഹസ്യം കേട്ടേ തീരൂ, അല്ലേ?” എന്നു ചോദിച്ചുകൊണ്ട് പ്രഹരം തുടങ്ങി. ഭാര്യ അടികൊണ്ട് കുഴഞ്ഞുവീണു. “എനിക്കൊരു രഹസ്യവും കേൾക്കണ്ടേ . എന്നെ കൊല്ലല്ലേ"

എന്നവൾ കരഞ്ഞു. അവൾ പശ്ചാത്തപിച്ചതു കണ്ട് ബന്ധുക്കളും നാട്ടുകാരും ആശ്വാസത്തോടെ പിരിഞ്ഞുപോയി. ആ ഭാര്യാഭർത്താക്കന്മാർ പിന്നീടൊരിക്കലും പിണങ്ങിയിട്ടേയില്ല.