🥭~~മധുരമുള്ള മാമ്പഴം~~🥭
ഒരിക്കൽ ഒരിടത്ത് ഒരു കൃഷിക്കാരന് തന്റെ തോട്ടം നിറയെ മാമ്പഴമുണ്ടായി.
തനിക്ക് കിട്ടിയ അനുഗ്രഹം മറ്റാളുകളുമായി പങ്കിട ണമെന്ന് ആ നല്ല മനുഷ്യൻ തീരുമാനിച്ചു. അതിനായി അയാൾ വഴിവക്കിലുള്ള തന്റെ മാവിന്മേൽ ഒരു ബോർഡ് എഴുതിവെച്ചു.
“ആവശ്യക്കാർക്ക് ഈ മാവിൽനിന്ന് മാമ്പഴം പറിച്ചു തിന്നാം”, എന്നായിരുന്നു എഴുതിവെച്ചത്."
പക്ഷേ ആളുകളൊന്നും മാമ്പഴം പൊട്ടിച്ചുതിന്നില്ല.ചിലർ പറഞ്ഞു, കേടുള്ള മാമ്പഴങ്ങളാണ് ആ മാവിലുണ്ടാകുന്നതെന്ന്. പുളിയുള്ള മാമ്പഴങ്ങളാണ് ആ മാവിലുള്ളതെന്ന് മറ്റുചിലർ പറഞ്ഞു. വെറുതെ കൊടുക്കാമെന്ന് പറയുന്നതല്ലേ. ഉടമസ്ഥൻ വെറുതെ കൊടുക്കുന്നത് എന്തെങ്കിലും സ്വാർഥലക്ഷ്യം വെച്ചുകൊണ്ടാകുമെന്ന് അവർ ധരിച്ചു. അതിനാൽ മാമ്പഴം ആർക്കും വേണ്ട. അതു കണ്ടപ്പോൾ കൃഷിക്കാരൻ ബോർഡ് മാറ്റിയെഴുതി
“നല്ല മാമ്പഴം ഒന്നിന് രണ്ടു രൂപ്” എന്ന് പുതിയൊരു ബോർഡ് എഴുതിവെച്ചു.
അതു കണ്ടപ്പോൾ ധാരാളം ആളുകൾ വന്ന് വില കൊടുത്ത് ആ മാവിലെ മാമ്പഴം കൊണ്ടുപോയി.
0 Comment to "മധുരമുള്ള മാമ്പഴം 🥭🥭Sweet mangoes"
Post a Comment