കുസൃതിക്കണക്കുകൾ

kusruthikkanakkukal malayalam,kusruthi chodhyangal,bestmalayalamkathakal

കുട്ടികൾക്കായ് ഇതാ 25  കുസൃതിക്കണക്കുകൾ!!


1. തൂക്കക്കട്ടി

മാമുക്കോയയുടെ കടയിൽ വ്യത്യസ്ത അളവിലുളള 5 തൂക്കക്കട്ടികളുണ്ട്. ഈ അഞ്ച് തൂക്കക്കട്ടികൾ ഉപയോഗിച്ച് ഒരു കിലോഗ്രാം മുതൽ 100 കിലോഗ്രാം വരെയുളള സാധനങ്ങൾ തൂക്കിക്കൊടുക്കാം. എങ്കിൽ ഓരോ തൂക്കക്കട്ടികളും എത്ര കിലോഗ്രാം വീതമുള്ളതായിരിക്കും?

2. എത്ര അംഗങ്ങൾ?

ഒരു വലിയ കുടുംബത്തിൽ 9 ആൺമക്കളുണ്ട്. അവർക്കോരോരുത്തർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ ആ കുടുംബത്തിൽ ആകെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും?

3. നാണയശേഖരം

നിതിൻ തന്റെ നാണയ ശേഖരം ആൽബത്തിൽ ക്രമീകരിക്കാൻ ശ്രമിക്കുകയാണ്. നാണയങ്ങളെ രണ്ടിന്റെ ഗ്രൂപ്പുകളായി തിരിച്ചപ്പോൾ ഒരു നാണയം ബാക്കി വരുന്നു. ഇതേ പോലെ മൂന്നിന്റേയും നാലിന്റേയും അഞ്ചിന്റേയും ആറിന്റേയും ഗ്രൂപ്പുകളായി ക്രമീകരിച്ചാലും ഒരു നാണയം ബാക്കിവരുന്നു. എന്നാൽ ഏഴിന്റെ ഗ്രൂപ്പുകളായി തിരിച്ചാൽ നാണയങ്ങൾ ബാക്കി വരുന്നുമില്ല. എങ്കിൽ നിതിന്റെ കയ്യിലുളള നാണയങ്ങളുടെ എണ്ണമെത്ര?

4. മാന്ത്രികപ്പെട്ടി

പ്രശസ്ത മാന്ത്രികൻ പ്രൊഫ. ടി. എസ്. ചാന്ദ്രയുടെ മാന്ത്രികപ്പെട്ടിയിൽ ഏതെങ്കിലും ഒരു സാധനമിട്ടാൽ ഓരോ മിനിട്ട് കഴിയുന്തോറും സാധനത്തിന്റെ ഇരട്ടിയോട് ഒന്നുകൂടികൊണ്ടിരിക്കും. ഒരു മിഠായി പെട്ടിയിലിട്ട് ഏഴ് മിനിട്ട് കഴിഞ്ഞപ്പോൾ പെട്ടിയിൽ 255 മിഠായികളുണ്ടായി.

എങ്കിൽ 6 മിനിട്ട് കഴിഞ്ഞപ്പോൾ പെട്ടിയിൽ എത്ര മിഠായികളായിരിക്കും ഉണ്ടായിരിക്കുക?

5. എത്രമാസം

ഓരോ മാസത്തിലും എത്ര ദിവസങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ? എങ്കിൽ 28 ദിവസങ്ങളുളള എത്ര മാസങ്ങളുണ്ട് ?

6. വയസ്സ്

പന്ത്രണ്ടുവയസ്സായ ജിതേഷിന് തന്റെ സഹോദരിയായ ജിതിനയേക്കാൾ മൂന്നിരട്ടി വയസ്സുണ്ട്. എപ്പോഴായിരിക്കും ജിതിനയ്ക്ക് ജിതേഷിന്റെ വയസ്സിന്റെ പകുതിയാകുന്നത്?

7. മിഠായി.

ഓരോന്നും അരമണിക്കൂർ വീതം കഴിയുമ്പോൾ കഴിക്കണമെന്ന വ്യവസ്ഥയിൽ നിങ്ങൾക്ക് ഞാൻ അരഡസൻ മിഠായികൾ തരുന്നു. ഇവ മുഴുവനും തിന്നുതീർക്കാൻ എത്ര സമയം വേണ്ടിവരും?

8. ചക്രം.

അനഘയുടെ കയ്യിലുളള ചക്രത്തിന് 24 പല്ലുകൾ ഉണ്ട്.എന്നാൽ ഈ ചക്രത്തിന് എത്ര ഇടകൾ ഉണ്ടായിരിക്കും?

9. എത്ര ദിവസം ?

100 ആളുകൾക്ക് 100 ദിവസംകൊണ്ട് ഒരു കിലോമീറ്റർ നീളമുള്ള തോടു കുഴിക്കാൻ കഴിയുമെങ്കിൽ ഒരാൾക്ക് ഒരു മീറ്റർ കുഴിക്കാൻ എത്ര ദിവസം വേണ്ടിവരും?

10. ഉത്തരം

ഒരു സംഖ്യയുടെ ഇരട്ടിയുടെ 2 കൊണ്ട് ഹരിക്കുകയും ഫലത്തെ വീണ്ടും 3 കൊണ്ട് ഹരിക്കുകയും ചെയ്തപ്പോൾ ഉത്തരം 6 കിട്ടി. എങ്കിൽ സംഖ്യ എത്ര?

11. ഹസ്തദാനം

സുഹൃത്തിന്റെ ജന്മദിന പാർട്ടി നടക്കുകയാണ്. പാർട്ടി തുടങ്ങുന്നതിനു മുമ്പ് എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ 45 ഹസ്തദാനം നടന്നുവെങ്കിൽ എത്ര പേർ പാർട്ടിയിൽ പങ്കെടുത്തിരിക്കും?

12. പേന

അലമാരയിൽ നീലമഷിയുളള 8 പേനകളും കറുത്തമഷിയുളള 6 പേനകളുമുണ്ട്. കറന്റ് പോയതിനാൽ പേനകൾ വേർതിരിച്ചെടുക്കാൻ സാധിക്കുന്നില്ല. ഒരേ നിറത്തിൽ മഷിയുളള ഒരു ജോഡി പേന ലഭിക്കാൻ ചുരുങ്ങിയത് എത്ര പേനകളെടുക്കണം?

13. ടാങ്കിലെ വെള്ളം.

ചന്ദ്രഗിരി വിനോദസഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികൾക്ക് കുടിവെളളമെത്തിക്കാൻ വലിയൊരു ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിലേക്ക് വെള്ളമെത്തിക്കാൻ മൂന്നു പൈപ്പുകളുണ്ട്. ഒന്നാമത്തെ പൈപ്പു തുറന്നാൽ 30 മിനിറ്റുകൊണ്ടും രണ്ടാമത്തെ പൈപ്പുതുറന്നാൽ 20 മിനിറ്റു കൊണ്ടും മൂന്നാമത്തെ പൈപ്പുതുറന്നാൽ 10 മിനിറ്റും കൊണ്ടും ടാങ്കിൽ വെളളം നിറയും.

എങ്കിൽ 3 പൈപ്പുകളും ഒന്നിച്ചു തുറന്നാൽ എത്രസമയം കൊണ്ട് ടാങ്ക് നിറയും?

14. സ്റ്റാമ്പ്.

മണിയും വൈഷ്ണവും ചങ്ങാതിമാരാണ്. സ്റ്റാമ്പ് ശേഖരണമാണ് ഇവരുടെ ഹോബി. മണിയുടെ കയ്യിലുള്ള സ്റ്റാമ്പുകളിൽ നിന്നും രണ്ടെണ്ണം വൈഷ്ണവിനു കൊടുത്താൽ രണ്ടുപേരുടേയും കയ്യിലുളള സ്റ്റാമ്പുകൾ തുല്യമാകും. വൈഷ്ണവിന്റെ കയ്യിലുള്ള സ്റ്റാമ്പുകളിൽ നിന്നും രണ്ടെണ്ണം മണിക്കു കൊടുത്താൽ വൈഷ്ണവിന്റേതിനേക്കാൾ ഇരട്ടി സ്റ്റാമ്പ് മണിക്കാകും. എങ്കിൽ രണ്ടു പേരുടേയും കയ്യിൽ എത്ര സ്റ്റാമ്പുകളാണുള്ളത്?

15. ഇരുത്തം

നാലാളുകൾക്ക് ഒരു ടേബിളിനുചുറ്റും 24 രീതിയിൽ ഇരിക്കാൻ കഴിയും എങ്കിൽ 6 ആളുകൾക്ക് എത്ര രീതിയിൽ ഇരിക്കാൻ കഴിയും?

16. സമയം.

ശ്രീകാന്തിന് ഒരു കുഴി കുഴിക്കാൻ നാലു മണിക്കൂർ സമയം വേണം. ശ്രീനാഥിന് അതേ കുഴി കുഴിക്കാൻ രണ്ടുമണിക്കൂർ മതി. രണ്ടു പേരും ഒന്നിച്ചാണ് ആ കുഴി കുഴിക്കുന്നതെങ്കിൽ എത്ര സമയം വേണ്ടി വരും?

17. ചില്ലറ

ശ്രീജയ്ക്ക് 100 രൂപയ്ക്ക് 50 നോട്ടുകൾ ചില്ലറയായി വേണം. മാത്രമല്ല ഇവ 1 രൂപയുടേയും 5 രൂപയുടേയും 10 രൂപയുടേയും നോട്ടുകൾ ആയിരിക്കുകയും വേണം. ശ്രീജയെ നിങ്ങൾക്ക് സഹായിക്കാമോ?

18. പടവുകൾ.

വേനൽകാലം. കുളത്തിലെ വെളളമെല്ലാം വറ്റി. വയസ്സൻ തവളയ്ക്ക് കുളത്തിൽ നിന്നും പുറത്തുകടക്കണം. കുളത്തിന് 25 പടവുകൾ ഉണ്ട്. തവള ഒരു ദിവസം പത്തു പടവുകൾ കയറും. രാത്രി അവിടെക്കിടന്നുറങ്ങും. ഉറക്കത്തിൽ തവള 9 പടവുകൾ പിന്നോട്ടു പോകും. എങ്കിൽ എത്ര ദിവസം കൊണ്ട് തവള 25-ാമത്തെ പടവിലെത്തും?

19. പൂച്ചയും എലിയും

മൂന്ന് പൂച്ചകൾക്ക് മൂന്ന് എലികളെ പിടിക്കാൻ മൂന്നു മിനിറ്റു വേണം. എന്നാൽ 100 പൂച്ചകൾക്ക് 100 എലികളെ പിടിക്കാൻ എത്ര മിനിറ്റുവേണ്ടി വരും?

20. വീണ്ടും വയസ്സ്.

അഞ്ച് വർഷം മുമ്പ് എനിക്ക് സഹോദരനേക്കാൾ അഞ്ചിരട്ടി വയസ്സുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് സഹോദരനേക്കാൾ മൂന്നിരട്ടി വയസ്സേയുളളൂ. എങ്കിൽ എന്റെ സഹോദരന്റെ ഇപ്പോഴത്തെ വയസ്സെത്ര?

21. വേട്ടക്കാരൻ.

ഒരു വേട്ടക്കാരൻ 8 ദിവസങ്ങളിലായി 20 പക്ഷികളെ വെടിവെച്ചിട്ടു. കൗതുകമെന്നു പറയട്ടെ ഓരോ ദിവസവും വെടിവെച്ചിട്ട പക്ഷികളുടെ എണ്ണം ഒറ്റ സംഖ്യകളാണ്. എങ്കിൽ ആ വേട്ടക്കാരൻ ഓരോ ദിവസവും വെടിവെച്ചിട്ട പക്ഷികളുടെ എണ്ണം എത്രയായിരിക്കും?

22. ഉയരം.

ജിഷ്ണു, ബിശ്വാസ്, സപര്യ ഇവർ കൂട്ടുകാരാണ്. ഇവർ തങ്ങളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തരാണ്. ബിശ്വാസിന് സപര്യയേക്കാൾ 22 സെന്റിമീറ്റർ ഉയരം കൂടുതലാണ്. ബിശ്വാസിന്റെയും സപര്യയുടേയും ഉയരങ്ങൾ തമ്മിലുള്ള വ്യത്യാസം ജിഷ്ണുവിന്റേയും സപര്യയുടേയും ഉയരങ്ങൾ തമ്മിലുളള വ്യത്യാസത്തേക്കാൾ 8 സെന്റിമീറ്റർ കൂടുതലാണ്. കൂട്ടത്തിൽ ഏറ്റവും ഉയരം കൂടിയ ബിശ്വാസിന് 182 സെന്റീമീറ്റർ ഉയരമുണ്ട്. എങ്കിൽ ജിഷ്ണുവിന്റേയും സപര്യയുടേയും ഉയരമെന്ത്?

23. മീൻ

മത്സ്യവിൽപനക്കാരികളാണ് എൽസമ്മയും വത്സമ്മയും ജാനമ്മയും. ഇവരുടെ കയ്യിൽ യഥാക്രമം 27, 29, 33 എന്നിങ്ങനെ മത്സ്യങ്ങളുണ്ട്.രാവിലെ ഓരോരുത്തരും 10 രൂപയ്ക്ക് 3 എന്ന തോതിൽ മത്സ്യങ്ങൾ വിൽക്കാൻ തുടങ്ങി.

മാർക്കറ്റിൽ മത്സ്യങ്ങൾക്ക് ഡിമാന്റായതിനാൽ ഇവർ ബാക്കിവന്ന മത്സ്യങ്ങൾ 10 രൂപയ്ക്ക് ഒന്ന് എന്ന തോതിൽ വിൽക്കാൻ തീരുമാനിച്ചു.മത്സ്യങ്ങൾ വിറ്റുതീർത്ത ഇവർ തങ്ങൾക്കു കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് കൗതുകകരമായ ഒരു കാര്യം മനസ്സിലാക്കിയത്. മൂന്നുപേർക്കും മത്സ്യം വിറ്റപ്പോൾ ലഭിച്ചത് ഒരേ തുക. എങ്കിൽ ഓരോരുത്തരും എപ്രകാരമായിരിക്കും മത്സ്യം വിറ്റിരിക്കുക?

24. വേഗത.

ടിന്റെ തന്റെ കാറിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ ഓഫീസിലേക്കും തിരിച്ച് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ വീട്ടിലേക്കും യാത്രചെയ്യുന്നു.എങ്കിൽ ശരാശരി വേഗത എത്ര?

25. പെയിന്റടി.

നാല് ഇഞ്ച് ഉയരമുള്ള ഒരു ക്യൂബിനുചുറ്റും പെയിന്റടിച്ച് ഒരു ഇഞ്ച് ഉയരമുളള ക്യൂബുകളായി മുറിക്കുന്നു. എങ്കിൽ രണ്ടുവശം മാത്രം പെയിന്റുള്ള എത്ര ക്യൂബുകൾ ഉണ്ടായിരിക്കും?


ഉത്തരങ്ങൾ യഥാക്രമം താഴെ കൊടുക്കുന്നു 👇🏻


1.    1, 3, 9, 27, 60

2.    അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടെങ്കിൽ 12 അംഗങ്ങൾ ഉണ്ടായിരിക്കും.

3.   301

4.   127 മിഠായികൾ

5.   12 മാസം

6.   4 വർഷത്തിനുശേഷം

7.    27 മണിക്കൂർ

8.    ഇരുപത്തിനാല്

9.    10 ദിവസം

10.   സംഖ്യ =9. സംഖ്യ X എന്നെടുക്കുക. സംഖ്യയുടെ ഇരട്ടി 2Xഉം,ഇരട്ടിയുടെ ഇരട്ടി 4 xഉം ആണല്ലോ. രണ്ട് കൊണ്ട് ഹരിച്ചാൽ 4 x/2 കിട്ടുന്നു. അതായത് 2x ഇതിനെ മൂന്നുകൊണ്ടു ഹരിച്ചാൽ 2X/3=6 അതായത് X=18/2=9 എന്നു കിട്ടുന്നു.

11.  10 പേർ 

12.   3 പേനകൾ

13.  ഏകദേശം 5 ½  മിനിറ്റുകൊണ്ട്. കൃത്യമായി     പറഞ്ഞാൽ 5,10/22 മിനിറ്റുകൊണ്ട്.

14.    മണിയുടെ കയ്യിൽ 14 സ്റ്റാമ്പും         വൈഷ്ണവിന്റെ കയ്യിൽ 10 സ്റ്റാമ്പും.


15.  720 രീതിയിൽ. രണ്ടാൾക്ക് ഒരു മേശയുടെ ചുറ്റും രണ്ട് രീതിയിലേ ഇരിക്കാൻ കഴിയൂ. മൂന്നാളുകളാകുമ്പോൾ 1 x 2 x3 രീതിയിൽ ഇരിക്കാം. ഇതേ രീതിയിൽ 6 ആളുകൾക്ക് 1 x 2 x3 x 4 XX 5 x 6 രീതിയിൽ ഒരു ടേബിളിനുചുറ്റും ഇരിക്കാൻ കഴിയും. അതായത് 720 രീതിയിൽ.

16.  80 മിനിറ്റ് ഒരു മണിക്കൂർ കൊണ്ട് ശ്രീനാഥ് കുഴിയുടെ ½ ഭാഗവും ശ്രീകാന്ത് ¼ ഭാഗവും കുഴിക്കുമല്ലോ? രണ്ടാളും ചേർന്നാൽ ഒരു മണിക്കൂർ കൊണ്ട് കുഴിയുടെ ¼+½ ഭാഗം കുഴിക്കും. ഇതുപ്രകാരം 80 മിനിറ്റുകൊണ്ട് രണ്ടാളും ചേർന്ന് ആ കുഴി കുഴിക്കും.

17.  40 ഒരു രൂപ നോട്ട് = 40.00

        8 അഞ്ച് രൂപ നോട്ട് =40.00

         2 പത്തുരൂപ നോട്ട് =20.00

         50                                100.00

18.    16 ദിവസം

19.    3 മിനിറ്റ്

20.    10 വയസ്സ്

21.     1, 1, 1, 1, 1, 3, 5, 7

22.      ജിഷ്ണുവിന്റെ ഉയരം 174 സെന്റീമീറ്റർ, സപര്യയുടെ ഉയരം 160 സെന്റീമീറ്റർ

23.  എൽസമ്മ

     10 രൂപയ്ക്ക് 3 വീതം 21 മത്സ്യം 70 രൂപ

     10 രൂപയ്ക്ക് 1 വീതം 6 മത്സ്യം = 60 രൂപ

      27 മത്സ്യം = 130 രൂപ

     വസമ്മ

     10 രൂപയ്ക്ക് 3 വീതം 24 മത്സ്യം = 80 രൂപ

     10 രൂപയ്ക്ക് 1 വീതം 5 മത്സ്യം = 50 രൂപ

      29 മത്സ്യം = 130 രൂപ

      ജാനമ്മ

      10 രൂപയ്ക്ക് 3 വീതം 30 മത്സ്യം = 100 രൂപ

      10 രൂപയ്ക്ക് 1 വീതം 3 മത്സ്യം = 30 രൂപ

      33 മത്സ്യം = 130 രൂപ

24.    27. 24 കിലോമീറ്റർ / മണിക്കൂർ

          ശരാശരി വേഗത = 30X20

          30+20

         = 24 Km/Hr

25.    24 എണ്ണം 

0 Comment to "കുസൃതിക്കണക്കുകൾ "

Post a Comment