Thursday 6 July 2023

3 സാരോപദേശ കഥകൾ

1.വിജയിക്കാനുള്ള വഴി

malayalam moral stories,birbal kahakal,balakathakal, kutti kathakal,kathakal malayalam,malayalam short stories

പണ്ടൊരു നാട്ടിൽ ഒരു ധനികനായ മനുഷ്യന് അസഹ്യമായ കണ്ണ് വേദന ഉണ്ടായി. അദ്ദേഹം പല ഡോക്ടർമാരെയും കാണിച്ചിട്ടും അസുഖത്തിന് ഒരു കുറവും വന്നില്ല . കുറെ മരുന്നുകൾ കഴിച്ചെങ്കിലും വേദനക്ക് ഒട്ടും കുറവ് വന്നില്ല. ദിവസം ചെല്ലുംതോറും വേദന കൂടി വന്നു. അങ്ങനെ ഒരു നാൾ ഇത്തരം അസുഖങ്ങൾ ചികിൽസിക്കുന്ന ഒരു സന്യാസിയുടെ അടുക്കൽ എത്തി തന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. സന്യാസിക്ക് അസുഖത്തിന്റെ കാര്യം മനസ്സിലാവുകയും ചെയ്തു
അദ്ദേഹം അയാളോട് പറഞ്ഞു , “നിങ്ങൾ ഇനി കുറച്ചു നാളത്തേക്ക് പച്ച നിറങ്ങളിലേക്കു മാത്രമേ നോക്കാവു. വേറെ ഒരു നിറങ്ങളിലും നോക്കരുത്. “

ഇത് കേട്ട് ആ മനുഷ്യൻ വളരെ ആശ്ചര്യത്തോടെ വീട്ടിലേക്കു മടങ്ങി. ഇതെന്തൊരു വിചിത്രമായ ചികിത്സ എന്നയാൾക്ക് തോന്നി. എങ്കിലും തന്റെ കണ്ണിനു വേദന എങ്ങനെ എങ്കിലും കുറയണമെന്നു വിചാരിച്ചു അങ്ങനെ ചെയ്യാം എന്ന് ഉറപ്പിച്ചു.

വീട്ടിൽ ചെന്ന അയാൾ ആ വീട് മുഴുവൻ പച്ച നിറമാക്കി, വീട്ടിൽ ഉള്ള സാധനങ്ങൾ ഉൾപ്പെടെ നോക്കുന്ന സാധനങ്ങൾ എല്ലാം പച്ച നിറമാക്കി. അങ്ങനെ ആ ചികിത്സ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ സന്യാസി അയാളുടെ വീട്ടിൽ എത്തി. അപ്പോൾ അവിടെ ഉള്ള വീടും, സാധനങ്ങൾ ഉൾപ്പെടെ എല്ലാം പച്ച നിറമാക്കിയത് കണ്ടു അതിശയിച്ചു . അദ്ദേഹം അയാളുടെ അടുക്കൽ ചെന്ന് ഇവിടെ മുഴുവൻ പച്ച നിറമാക്കിയതിനെ കുറിച്ച് ചോദിച്ചു.

അപ്പോൾ അയാൾ പറഞ്ഞു, ” അങ്ങ് അല്ലെ പറഞ്ഞത് പച്ച നിറം മാത്രമേ കുറച്ചു നാൾ നോക്കാവു, അതിനാൽ നോക്കുന്ന ഭാഗം എല്ലാം ഞാൻ പച്ച നിറം അടിച്ചു”.

അപ്പോൾ ആ സന്യാസി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ,” നിങ്ങൾക്കു ഈ ലോകം മുഴുവൻ പച്ച നിറം ആക്കി മാറ്റാൻ കഴിയുമോ?.എല്ലായിടവും പച്ച നിറമാക്കുന്നതിലും ഭേദം നിങ്ങൾക്കു വെറും ഒരു പച്ച ഗ്ലാസ്സുള്ള കണ്ണട വാങ്ങി വച്ചാൽ മതിയായിരുന്നില്ലേ . ആ കണ്ണടക്കു പകരം ഇത്രെയും പണം ചിലവാക്കി പച്ച നിറം ആക്കേണ്ടതുണ്ടായിരുന്നോ ?. “

തുടർന്ന് ആ സന്യാസി ഇങ്ങനെ പറഞ്ഞു, ” ഈ ലോകമോ , ലോകത്തിന്റെ രൂപമോ മുഴുവൻ നമ്മുടെ രീതിയിൽ ആക്കാൻ ശ്രമിക്കുന്നതു വിഢിത്തരമാണ്. പകരം സ്വയം മാറുയാണ് വേണ്ടത്. നമ്മുടെ കാഴ്ചപ്പാട് ആണ് മാറേണ്ടത് . നമ്മുടെ കാഴ്ചപ്പാടിൽ കൂടി നോക്കുമ്പോൾ ലോകം നമ്മുടെ മുൻപിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ തെളിഞ്ഞു കാണാം.”ഇത് പലപ്പോഴും എല്ലാവർക്കും ബാധകമാണ്, നമ്മുടെ കാഴ്‌ച്ചപ്പാടൊന്ന് മാറ്റി പ്രവർത്തിച്ചു നോക്കൂ പല കാര്യങ്ങൾക്കും പരിഹാരം കിട്ടും.

2.സുഹൃത്തുക്കളും പണവും

malayalam moral stories,birbal kahakal,balakathakal,

പണ്ടൊരു ഗ്രാമത്തിൽ റാം എന്നും രാജ് എന്നും പേരായ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ സുഹൃത്തുക്കൾ മാത്രമല്ല കച്ചവടത്തിൽ പങ്കാളികളുമായിരുന്നു. അവരുടെ കച്ചവടം അനുദിനം വളർന്നുവന്നു. റാം ബുദ്ധിമാനും, കഠിനാദ്ധ്വാനിയും ആയിരുന്നു. എന്നാൽ രാജ് തീർത്തും അലസനും, അവരുടെ പ്രശസ്തി ദൂരദേശങ്ങളിലേക്ക് പോലും പരന്നു. മറ്റ് കച്ചവടക്കാർ വിദൂരങ്ങളിലേക്ക് പോലും അവരെ ക്ഷണിച്ച് തുടങ്ങി.

ഇങ്ങനെയുള്ള വിദൂരനാടുകളിലേക്ക് സഞ്ചരിക്കുകയും വളരെയധികം ധനം
സമ്പാദിച്ച് മടങ്ങുകയും പതിവായിരുന്നു. ഒരിക്കൽ റാം രാജിനോട് പറഞ്ഞു. “പ്രിയ സുഹൃത്തേ, നാം വളരെയധികം പണം സമ്പാദിച്ചിട്ടുണ്ട്. നാം ദൂരെ ദേശങ്ങളിലൊക്കെ പോകുമ്പോൾ ആ പണം സുരക്ഷിതമായി എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കേണ്ടേ?”റാം പറഞ്ഞു. “അത് ശരിയാണ്.

രാജ് പറഞ്ഞു, “ക്ഷേത്രത്തിനടുത്തുള്ള ആൽമരത്തിനടിയിൽ ഒരു കുഴിയെടുത്ത് പണം നമുക്കവിടെ സൂക്ഷിക്കാം. എന്നിട്ട് യാത്ര പോകാം. ക്ഷേത്രത്തിനരികിൽ നിന്ന് മോഷ്ടിക്കുവാൻ ആരും ധൈര്യപ്പെടുകയില്ല. നാം മടങ്ങി വരുന്നതുവരെ നമ്മുടെ പണം സുരക്ഷിതമായിരിക്കും.” രാജിന്റെ ഉപദേശപ്രകാരം അവർ അങ്ങനെതന്നെ ചെയ്യുകയും, യാത്ര പുറപ്പെടുകയും ചെയ്തു. ഏതാനും ആഴ്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അവർ പണം എടുക്കുവാനായി കുഴിയിൽ പരതിനോക്കി, പണം കാണാനില്ല. രണ്ടുപേരും ഞെട്ടിപ്പോയി.

വിഷയം പഞ്ചായത്ത് മുൻപാകെ ഹാജരാക്കി. റാം പറഞ്ഞു, “ബഹുമാന്യനായ പഞ്ചായത്ത് മുഖ്യൻ, മരത്തിനടിയിൽ പണം ഒളിപ്പിച്ചത് എനിക്കും രാജിനും മാത്രം അറിയാവുന്ന കാര്യമാണ്. ഇപ്പോൾ പണം കാണാനില്ല. ദയവായി ഇതന്വേഷിച്ച് നീതി നടപ്പാക്കിയാലും.

രാജ് പറഞ്ഞു, “ഞാൻ പണം മോഷ്ടിച്ചിട്ടില്ല, പ്രഭോ, ഈ മരം എനിക്കുവേണ്ടി സാക്ഷി പറയും. അയാൾ മരത്തിന് നേരെ തിരിഞ്ഞ് ആവശ്യപ്പെട്ടു.

“അല്ലയോ വൃക്ഷമേ, സത്യം പറഞ്ഞാലും.' മരത്തിനുള്ളിൽ നിന്നും ഒരു ശബ്ദം പുറത്തേക്ക് വന്നു. “പ്രഭോ, റാം ആണ് കളവ് നടത്തിയത്. അവൻ തന്നെ പണം മോഷ്ടിച്ചിട്ട്, ചതിക്കുകയാണ്. സംസാരിക്കുന്നത് കേട്ട പഞ്ചായത്തിലെ ആൾക്കാർ അത്ഭുതപ്പെട്ടുപോയി. റാം കുറ്റവാളിയാണെന്ന് ഉറപ്പിക്കുവാൻ അവർ തുടങ്ങുകയായിരുന്നു. അപ്പോഴാണ് റാം കത്തികൊണ്ടിരുന്ന ഒരു വിറകു കമ്പെടുത്ത് പാതിയുണങ്ങിയ മരത്തിന് തീ കൊളുത്തിയത്. ഉടൻ മരത്തിന്റെ പൊള്ളയായ ശിഖിരത്തിൽ നിന്നും ഒരാൾ പുറത്തേക്ക് ചാടി. ഗ്രാമവാസികൾ അയാളെ കയ്യോടെ പിടികൂടി നോക്കുമ്പോൾ നിൽക്കുന്നു രാജിന്റെ അച്ഛൻ.

യഥാർത്ഥ പ്രതിയെ എല്ലാവർക്കും മനസ്സിലായി. പഞ്ചായത്തിലെ അധികാരികൾ രാജിന്റെ പണം കണ്ട് കെട്ടുകയും അത് റാമിന് കൈമാറുകയും ചെയ്തു. റാം തന്റെ വിഹിതം മാത്രം എടുത്തിട്ട് ബാക്കി രാജിന് തന്നെ മടക്കി നൽകി. റാമിന്റെ

ധർമ്മബോധത്തെ എല്ലാവരും വാഴ്ത്തി പറഞ്ഞു.


ഗുണപാഠം:

സത്യം ജയിക്കുന്നു.


3.ശരിയും തെറ്റും


malayalam moral stories,birbal kahakal,balakathakal, kutti kathakal,kathakal malayalam,malayalam short stories

യുക്തിവൈഭവവും നർമ്മബോധവും കൊണ്ടു അക്ബർ ചക്രവർത്തിയുടെ സന്തത സഹചാരി യായിത്തീർന്ന ആളാണ്‌ വീർബൽ.
ഒരു ദിവസം പരിവാരങ്ങളോടൊപ്പം സായാന സവാരിയ്ക്കിറങ്ങിയ ചക്രവർത്തി വീർബലിനോട് ഒരു ചോദ്യമുന്നയിച്ചു. ഒരിയ്ക്കലും ശരിയുത്തരം കാണാൻ കഴിയാത്ത ഒരു ചോദ്യമെന്ന നിലയ്ക്ക് തന്നെ അദ്ദേഹം വീർബലിനോടു ചോദിച്ചു:
“വീർബൽ, ശരിയും തെറ്റും തമ്മിൽ എത അകലെയാണ് നിലകൊള്ളുന്നതെന്ന് പറയാമോ?
ചക്രവർത്തിയുടെ ചോദ്യം കേട്ട് വീർബൽ ഒന്നു ചിരിച്ചു.
“ചിരിക്കുകയൊന്നും വേണ്ട. ഉത്തരം അറിയില്ലെങ്കിൽ ഇല്ലെന്നു തന്നെ പറഞ്ഞോളു.

വീർബൽ ശരിയ്ക്കും തന്റെ ചോദ്യത്തിനു മുന്നിൽ മുട്ടുകുത്തി എന്നാണ് അക്ബർ ചിന്തിച്ചത്. പക്ഷേ വീർബൽ ഒരു നിമിഷം ചിന്തിച്ചു നില്ക്കാതെ മറുപടി നൽകി.

“പ്രഭോ! ശരിയും തെറ്റും തമ്മിൽ വെറും നാല് വിരലിന്റെ അകലം മാത്രമേയുള്ളൂ.
 “എന്താ വീർബൽ വിഡ്ഢിത്തം പറയുന്നത്. “വിഡ്ഢിത്തമല്ല; ചെവിയും കണ്ണും തമ്മിൽ നാലു വിരലിന്റെ അകലം മാത്രമാണ്.

“തെറ്റും ശരിയും ചെവിയും കണ്ണുമായിട്ടെന്താ ബന്ധം?
ചക്രവർത്തിയുടെ സംശയത്തോടെയുള്ള ചോദ്യത്തിന് വീരബൽ എന്തു പറഞ്ഞെന്നോ
“പ്രഭോ! ചെവി കേൾക്കുന്നത് തെറ്റാവാം. എന്നാൽ കണ്ണുകാണുന്നത് എപ്പോഴും ശരിതന്നെയായിരിക്കും. അതുകൊണ്ടാണ് ശരിയും തെറ്റും
തമ്മിലുള്ള അകലം വെറും നാലു വിരലിന്റെ അകലം മാത്രമാണെന്നു ഞാൻ പറഞ്ഞത്.
ചക്രവർത്തിക്ക് വീർബലിന്റെ ബുദ്ധിസാമർത്ഥ്യത്തെ എത്ര അഭിനന്ദിച്ചാലും പോരെന്നായി!


Share this

0 Comment to "3 സാരോപദേശ കഥകൾ "

Post a Comment