ഒരിക്കൽ ഒരു കരടിക്ക് ഒരു തേൻകുടം കിട്ടി. അവൻ അത് ഭക്ഷിക്കാൻ തുടങ്ങി. അപ്പോൾ ആ വഴിക്ക് ഒരു കുറുക്കൻ വന്നെത്തി.
“അല്പം തേൻ എനിക്കും കൂടെ തരാമോ? " കുറുക്കൻ കരടിയോട് ചോദിച്ചു .
കരടി കുറുക്കന് കുടിക്കാൻ വേണ്ടത്ര തേൻ കൊടുത്തു.
വേറൊരു ദിവസവും അതുപോലെ കരടി കുറുക്കന് തേൻ കൊടുത്തു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറുക്കൻ ഞണ്ടിറച്ചി വേവിച്ച് തിന്നുകയായിരുന്നു. ഞണ്ടിറച്ചിയുടെ മണം കേട്ട കരടി ചെന്ന് കുറുക്കനോട് തിന്നാൻ കുറച്ച് ഞണ്ടിറച്ചി ചോദിച്ചു.
“ഇന്ന് ഞണ്ടൊന്നും കിട്ടിയില്ല. നാളെ വരൂ, കുറുക്കൻ കരടിയെ മടക്കിവിട്ടു.
പിറ്റേന്ന് ചെന്നപ്പോഴും കുറുക്കൻ കരടിയെ പറ്റിച്ചു
പക്ഷേ കരടിയും കുറുക്കനെ അങ്ങനെ വെറുതെ വിട്ടില്ല.
പിറ്റേന്ന് കരടി ഒരു കുടവുമായി കുറുക്കന്റെ മാളത്തിനു മുന്നിൽ ചെന്നു.
“കുറുക്കച്ചാ! ഇതാ ഈ കുടത്തിൽ നിന്ന് ആവശ്യമുള്ള തേൻ എടുത്ത് കഴിച്ചോളൂ.
കരടിയുടെ ആ വാക്കുകൾ കേട്ട് കുറുക്കൻ കൊതിയോടെ ഓടിവന്ന് തേൻ കുടിക്കാൻ കുടം തുറന്ന് അതിലേക്ക് തലയിട്ടു. പക്ഷേ അതിൽ തേനൊന്നും ഇല്ലായിരുന്നു.
അതിനകത്ത് കടന്നൽക്കൂടായിരുന്നു. കടന്നലുകൾ ഒന്നാകെ ഇളകി. അവ കുറുക്കനെ പൊതിരെ കുത്തി.
പാവം കുറുക്കൻ അവൻ കരഞ്ഞ് കരടിയോട് മാപ്പിരന്നു.