Showing posts with label Rats and Elephants. Show all posts
Showing posts with label Rats and Elephants. Show all posts

Monday, 15 May 2023

ആനകളെ രക്ഷിച്ച എലികൾ 🐘🐀🐀 The rats that saved the elephants.

  ആനകളെ രക്ഷിച്ച എലികൾ

പണ്ട് ഒരു ഗ്രാമത്തിൽ പുഴയോരത്ത് ആയിരക്കണക്കിന് എലികൾ താമസിച്ചിരുന്നു പുഴയിലേക്ക് വെള്ളം കുടിക്കാൻ പോകുന്ന ആനകളുടെ ചവിട്ടേറ്റ് നൂറുകണക്കിന് എലികൾ ചത്തൊടുങ്ങി. ബാക്കിയുള്ള എലികൾ ഏതു നിമിഷവും ആനകളുടെ ചവിട്ടുകൊണ്ട് മരിക്കുമെന്ന് ഭയപ്പെട്ടു. അവരിൽ ചിലർ ആനത്തലവനെ ചെന്ന് കണ്ട് ഇങ്ങനെ അപേക്ഷിച്ചു.

Balakadhakal, malayalam stories for kids, malayalam short stories,kuttikkadhakal,malayalam kadhakal,balakadhakal

“ബഹുമാനപ്പെട്ട ആനച്ചേട്ടാ, അങ്ങയുടെ അനുയായികളുടെ ചവിട്ടുകൊണ്ട് ഞങ്ങൾ, പാവങ്ങളായ എലികൾ മരിച്ചുകൊണ്ടിരിക്കയാണ്. ദയവായി അങ്ങും അനുയായികളും മറ്റൊരു വഴിയിലൂടെ പുഴയിലേക്ക് പോകാൻ മനസാകണമെന്ന്‌ ഞങ്ങൾ അപേക്ഷിക്കുന്നു. 
ആനത്തലവൻ എലികളുടെ അപേക്ഷ സ്വീകരിച്ചു.അന്നുതൊട്ട് ആനകൾ എലികളെ ഉപദ്രവിക്കാതെ വഴി മാറിയാണ് പുഴയിലേക്ക് പോയത്.

അങ്ങനെയിരിക്കെ ഒരു ദിവസം ഏതാനും ആനകൾ ആനപ്പിടിത്തക്കാരുടെ കെണിയിൽ കുടുങ്ങി. അവർ രക്ഷപ്പെടാനാകാതെ വലഞ്ഞു. അപ്പോൾ ഏതാനും ആനകൾ ഓടിച്ചെന്ന് എലികളോട് പ്രശ്നം പറഞ്ഞു.

ഉടനെ എലികൾ കൂട്ടം കൂട്ടമായി ആനകളെ രക്ഷിക്കാൻ പുറപ്പെട്ടു. അവർ ചെന്ന് ആനകളെ ബന്ധിച്ചിരുന്ന വടങ്ങളെല്ലാം കടിച്ചുമുറിച്ചു. കെണിയിൽപ്പെട്ട ആനകളെല്ലാം രക്ഷപ്പെട്ടു.

kunjikkathakal ,malayalam stories,kathakal,

ആനകൾ സന്തോഷിച്ച് എലികൾക്ക് നന്ദി പറഞ്ഞു. ആനകളുടെ ഔദാര്യത്തിന് പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞതിൽ എലികൾ വളരെയധികം അഭിമാനിച്ചു.