ഒരു പട്ടണത്തിൽ സ്വപ്നജീവി എന്ന് പേരായി ഒരു ബ്രാഹ്മണനുണ്ടായിരുന്നു.ഒരു ദിവസം ഭിക്ഷതേടിക്കിട്ടിയ അരിപ്പൊടിയിൽ പാതിയെടുത്തു പലഹാരമുണ്ടാക്കി കഴിച്ചു. ബാക്കി പാതി ഒരു മൺകുടത്തിലാക്കി ഉറിയിൽ കെട്ടിത്തൂക്കി.പതിവുപോലെ കട്ടിൽ ഉറിയുടെ താഴെയിട്ട് അതിൽ കേറിക്കിടന്നു.
അരിപ്പൊടിയുടെ കുടത്തിലേക്കു തന്നെ നോക്കി കിടക്കുമ്പോൾ അയാൾ ഇങ്ങനെ മനോരാജ്യം കണ്ടു. “അതെ, ഈ കുടത്തിൽ അരിപ്പൊടിയാണ്. ഇപ്പോൾ ഇവിടെ കഠിനമായ ഒരു ക്ഷാമം വന്നുവെങ്കിൽ ഇതിന്റെ വില വാണം പോലെ കയറും. ആ പണം കൊണ്ട് ഞാൻ രണ്ട് പെണ്ണാടുകളെ വാങ്ങും. ആറുമാസം കൂടുമ്പോൾ ഇവ ഈരണ്ട് എണ്ണങ്ങളെ പെറും. അതുകൊണ്ട് ഞാൻ പശുവിനെ വാങ്ങും. പശു കഴിഞ്ഞാൽ എരുമ, പിന്നെ കുതിര. അങ്ങനെ വലിയ വലിയ സാധനങ്ങൾ വാങ്ങിക്കൂട്ടും.
അവയുടെ വിൽപ്പനയിൽ എനിക്ക് ധാരാളം സ്വർണ്ണം കിട്ടും. അപ്പോൾ ഞാൻ ഒരു വലിയ വീട് വാങ്ങും. അപ്പോൾ ഏതെങ്കിലും വലിയ ബ്രാഹ്മണൻ വന്ന് അയാളുടെ സുന്ദരിയായ മകളെ, വലിയ സ്ത്രീധനത്തോടൊപ്പം തരും. അവൾ ഒരുണ്ണിയെ പ്രസവിക്കും. അവന് ഞാൻ സോമദേവൻ എന്ന് പേരിടും. അവൻ കുറച്ചു വലുതായാൽ അവനെ ഞാൻ എന്റെ കാലിലേറ്റി ആട്ടിക്കളിപ്പിക്കും.
എന്നെ കാണുമ്പോൾ അവൻ അമ്മയുടെ ഒക്കത്തുനിന്ന് എന്റെ നേരെ ചാടും. അവൻ ചിലപ്പോൾ കുതിരകളുടെ അടുത്തുപോകുമ്പോൾ എനിക്കു ദേഷ്യം വരും. ഞാൻ ഭാര്യയോട് അവനെ എടുത്തുമാറ്റാൻ പറയും. അപ്പോൾ അവൻ അവളുടെ പണികളിൽ മുഴുകിയിരിക്കും. ഞാൻ പറഞ്ഞത് ശ്രദ്ധിക്കുകയില്ല. അത് എനിക്കു സഹിക്കാൻ പറ്റില്ല.
ഒരു വടിയെടുത്ത് അവളെ ഞാൻ ഇങ്ങനെ അടിക്കും. മനോരാജ്യത്തിന്റെ മായാശക്തിയിൽ മുഴുകിയ അയാൾ ഒരു വടിയെടുത്ത് ആഞ്ഞ് ഒരടികൊടുക്കുക തന്നെ ചെയ്തു. ആ അടികൊണ്ടത് ഉറിയിലെ കുടത്തിലായിരുന്നു. ഉടഞ്ഞ കുടത്തിലെ അരിപ്പൊടി വീണ് അയാൾ ആകെ വെളുത്തുപോയി
ഗുണപാഠം : ദിവാസ്വപ്നം വെടിഞ്ഞു കഠിനാധ്വാനം ചെയ്താലേ ഫലം ലഭിക്കൂ !
superb story
ReplyDelete