കുട്ടന്റെ സമയനിഷ്ഠ
ഒരു പട്ടണത്തിൽ കുട്ടൻ എന്നൊരു കുട്ടിയുണ്ടായിരുന്നു.അവൻ എന്നും വൈകിയാണ് ഉണരുക.കുളിക്കാനും ഉണ്ണാനും സ്കൂളിൽ പോകാനും അവൻ എന്നും വൈകും.സ്കൂളിൽ വൈകിയെത്തുന്നതിന് അധ്യാപകർ അവനെ വഴക്കുപറയുക പതിവായി. അമ്മയും അച്ഛനും ശകാരിച്ചിട്ടും കുട്ടന്റെ ദുശ്ശീലം മാറിയില്ല.അങ്ങനെയിരിക്കെ സ്കൂളിൽനിന്ന് മൈസൂർക്ക് ഒരു വിനോദയാത്രയ്ക്ക് പരിപാടിയിട്ടു. അതിന് കുട്ടനും പേരു കൊടുത്തു.
“കുട്ടാ, നേരത്തെ വരണം ട്ടോ. ഇല്ലെങ്കിൽ നിന്നെക്കൂട്ടാതെ ഞങ്ങൾ ടൂർ നടത്തും,” അധ്യാപകൻ കുട്ടനോട് പറഞ്ഞു.
പക്ഷേ കുട്ടൻ പതിവുപോലെ ടൂറിന്റെ ദിവസവും നേരം വൈകിയാണ് ഉണർന്നത്. കുളിയും ഊണും കഴിഞ്ഞപ്പോൾ മണി 8 ആയി. എട്ട് മണിക്ക് കുട്ടികളെല്ലാം സ്കൂളിൽ എത്തണമെന്ന് പറഞ്ഞിരുന്നതാണ്.
കുട്ടൻ ഏട്ടര മണിക്ക് സ്കൂളിലെത്തി. പക്ഷേ സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല. എല്ലാവരും സ്പെഷ്യൽ ബസിൽ കയറി മൈസൂർക്ക് തിരിച്ചുകഴിഞ്ഞിരുന്നു. നേരം വൈകിയതിന്റെ നഷ്ടം കുട്ടന് അപ്പോൾ മനസിലായി.അവൻ കരഞ്ഞുകൊണ്ട് വീട്ടിൽ മടങ്ങിയെത്തി.

നേരത്തെ എഴുന്നേൽക്കാത്തതുകൊണ്ടാണ് കുട്ടന് ടൂർ നഷ്ടമായതെന്ന് അമ്മ അവനോട് പറഞ്ഞു. അന്ന് മുതൽ നേരത്തെ എണീക്കാൻ കുട്ടൻ തീരുമാനമെടുത്തു. കൃത്യം5 മണിക്ക് പിറ്റേന്ന് കുട്ടൻ എഴുന്നേറ്റു. അത് അവൻ ശീലമാക്കി. ഇന്ന് കുട്ടൻ വളരെ കൃത്യനിഷ്ഠയുള്ള കുട്ടിയാണ്.
കടപ്പാട് : ജോർജ് ഇമ്മട്ടി
0 Comment to "കുട്ടന്റെ സമയനിഷ്ഠ 👨🦱⏰️ The boy's punctuality"
Post a Comment