Sunday, 14 May 2023

ജ്യോത്സ്യന്റെ ബുദ്ധി| malayalam kathakal

 **ജ്യോത്സ്യന്റെ ബുദ്ധി**

ഒരിക്കൽ ഒരു രാജാവ് തന്റെ ജാതകം അതിപ്രശസ്തനായ ഒരു ജ്യോത്സ്യനെക്കൊണ്ട് വായിപ്പിച്ചു. ജ്യോത്സ്യൻ അത് വായിച്ചശേഷം പറഞ്ഞു

“തിരുമേനീ, അങ്ങയുടെ മരണം അടുത്തിരിക്കുന്നു എന്നാണ് ജാതകത്തിൽ കാണുന്നത്.”
രാജാവ് അതുകേട്ട് കോപിച്ചു: “എന്റെയല്ല നിന്റെ മരണമാണ് അടുത്തിരിക്കുന്നത്,'' രാജാവ് ആക്രോശിച്ചു, “നാളെ രാവിലെത്തന്നെ നിന്റെ തലവെട്ടാൻ നാം കല്പിക്കുന്നു."

kutti kathakal for kids, malayalam kids stories

“തിരുമേനീ, അങ്ങയുടെ ഈ വിധിയും ഞാൻ സ്വീകരിക്കുന്നു.” ജ്യോത്സ്യൻ അങ്കലാപ്പൊന്നും കൂടാതെ പറഞ്ഞു, “അങ്ങ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരിക്കും എന്റെ മരണമെന്ന് എന്റെ ജാതകത്തിൽ പറയുന്നുണ്ട്.”
ജ്യോത്സ്യന്റെ ഈ വാക്കുകൾ കേട്ടപ്പോൾ രാജാവ് ഞെട്ടി:
“എന്ത്? ജ്യോത്സ്യൻ മരിച്ചാൽ മൂന്നാംദിവസം താൻ മരിക്കുമെന്നോ!”

Balakadhakal -malayalam kadhakal -malayalam short stories for kids || malayalam moral stories ||മുത്തശ്ശിക്കഥകൾ ||ചെറുകഥകൾ ||

ഉടനെ രാജാവ് ജ്യോത്സ്യനെ വധിക്കാനുള്ള വിധി പിൻവലിച്ചു. ജ്യോത്സ്യൻ സന്തോഷത്തോടെ വീട്ടിലേക്ക്‌ മടങ്ങി.

അയാളുടെ ബുദ്ധിസാമർഥ്യമാണ് അയാളെ അപ്പോൾ മരണത്തിൽനിന്ന് രക്ഷിച്ചത്.
ജ്യോത്സ്യൻ അടുത്തകാലത്തൊന്നും മരിക്കാതിരിക്കട്ടെ എന്നായിരുന്നു രാജാവ് അപ്പോൾ പ്രാർഥിച്ചത്.






കടപ്പാട് :- ജോർജ് ഇമ്മട്ടി


Share this

0 Comment to "ജ്യോത്സ്യന്റെ ബുദ്ധി| malayalam kathakal"

Post a Comment