Sunday 14 May 2023

മിടുക്കനായിത്തീർന്ന മണ്ടൻ കുഞ്ചു|malayalam kathakal

മിടുക്കനായിത്തീർന്ന മണ്ടൻ കുഞ്ചു


പണ്ട് കുട്ടികളെല്ലാം ഗുരുവിന്റെ വീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ദീർഘ കാലത്തെ പരിശീലനം കഴിഞ്ഞ് വിദ്യാർഥികൾ ഗുരുവിന് ദക്ഷിണ നല്കി പിരിഞ്ഞുപോകും.


malayalam stories book ,malayalam stories with moralmalayalam stories writing

അങ്ങനെ ഒരു സംഘം ശിഷ്യന്മാർക്ക്‌ ഗുരുവിനോട് വിടപറയാൻ സമയമായി. പത്തുപേരായിരുന്നു ശിഷ്യന്മാർ. അവരിൽ ഒമ്പതുപേരും സന്തോഷ ത്തോടെ തിരിച്ചുപോയി.പക്ഷേ പത്താമനായ മണ്ടൻ കുഞ്ചു മാത്രം ഗുരുവിനുമുന്നിൽ സങ്കടപ്പെട്ട് നിലകൊണ്ടു.

malayalam stories for childrens

"എന്താ കുഞ്ചു, നീ നില്ക്കുന്നത്?' ഗുരു ചോദിച്ചു.അപ്പോൾ കുഞ്ചു പറഞ്ഞു “ഗുരോ, എനിക്ക് ബുദ്ധിയില്ല,സൗന്ദര്യമില്ല,ധനമില്ല,എനിക്കൊന്നുമില്ല.”ശിഷ്യന്റെ ഈ സങ്കടം പറച്ചിൽ കേട്ടപ്പോൾ ഗുരുപറഞ്ഞു: “നിനക്ക് ഒന്നുമില്ലെങ്കിൽ നീ നിന്റെ രണ്ടു കണ്ണുകളും ചുഴന്ന് എനിക്കു തരൂ. ഞാൻ നിനക്ക് ആയിരം സ്വർണ്ണ നാണയങ്ങൾ തരാം

.'“അയ്യോ, ഗുരോ! ലക്ഷം സ്വർണനാണയങ്ങൾ തരാമെന്ന് പറഞ്ഞാലും എന്റെ കണ്ണ് ഞാൻ ആർക്കും കൊടുക്കില്ല.”കുഞ്ചു പറഞ്ഞു.“നിന്റെ കണ്ണിന് ലക്ഷം സ്വർണനാണയത്തേക്കാൾ വിലയുണ്ടെങ്കിൽ നിന്റെ കൈകൾക്കും കാലുകൾക്കും ഹൃദയത്തിനും തലച്ചോറിനുമെല്ലാം എന്തുമാത്രം വിലയുണ്ടാകും.ഒന്നുചിന്തിച്ചു നോക്കൂ!' ഗുരു കുഞ്ചുവിനോട് ചോദിച്ചു.


ഗുരുവിന്റെ ചോദ്യം കേട്ട കുഞ്ചുവിന് തന്റെ വിലബോധ്യമായി. അതോടെ അവന്റെ സങ്കടമെല്ലാം മാറി.അങ്ങനെ മണ്ടൻ കുഞ്ചു പരിശ്രമംവഴി മിടുക്കൻ കുഞ്ചുവായിത്തീർന്നു.




കടപ്പാട് :- ജോർജ് ഇമ്മട്ടി




Share this

0 Comment to "മിടുക്കനായിത്തീർന്ന മണ്ടൻ കുഞ്ചു|malayalam kathakal"

Post a Comment