Sunday, 14 May 2023

ബ്രൂസ് രാജാവും ചിലന്തിയും|malayalam kathakal

ബ്രൂസ് രാജാവും ചിലന്തിയും


പണ്ട് പണ്ട് സ്‌കോട്ട്ലണ്ട് ഭരിച്ചിരുന്നത് റോബർട്ട് ബ്രൂസ്‌ എന്ന ഒരു രാജാവാണ്. ഇംഗ്ലണ്ടുക്കാർ അദ്ദേഹത്തിന്റെ രാജ്യം പിടിച്ചടക്കി.രാജാവ് ബ്രൂസ് ഒരു ഗുഹയിൽ ഓടിയൊളിച്ചു. ഗുഹയിൽ ഒരു ചിലന്തി വലകെട്ടുന്നത് നോക്കി രാജാവ് ബ്രൂസ്‌ അവിടെ ഇരുന്നു.

എന്നാൽ വലകെട്ടി തീരാറായപ്പോൾ ഒരു കാറ്റ് വന്ന് വലയെല്ലാം പൊട്ടിച്ചുകളഞ്ഞു.പക്ഷേ ചിലന്തി വീണ്ടും വല കെട്ടി. കാറ്റ് വന്ന് പിന്നെയും വല പൊട്ടിച്ചു. അങ്ങനെ ഏഴുതവണ സംഭവിച്ചു. പക്ഷേ ചിലന്തി നിരാശപ്പെട്ടില്ല. അവൻ വീണ്ടും വീണ്ടും വലകെട്ടി. പിന്നെ കാറ്റ് വീശിയില്ല. വല പൊട്ടിയുമില്ല. ചിലന്തികാറ്റിനെ തോല്പിച്ചു.

malayalam kathakal ,best malayalam kathakal


ചിലന്തിയുടെ വിജയം നോക്കിക്കണ്ട റോബർട്ട് ബ്രൂസിന് തന്റെ ഒളിച്ചോട്ടത്തേക്കുറിച്ച് ലജ്ജ തോന്നി.അദ്ദേഹം ഒരു പുതിയ ആവേശത്തോടെ എഴുന്നേറ്റു. കുറെ ഭടന്മാരെ സംഘടിപ്പിച്ച് വീണ്ടും ഇംഗ്ലണ്ടുകാരോട് യുദ്ധം ചെയ്തു.


ഇത്തവണ ഇംഗ്ലണ്ടുകാർ തോറ്റ് പിൻവാങ്ങി. ബ്രൂസിനു രാജ്യം തിരിച്ചു കിട്ടി. അദ്ദേഹം വളരെക്കാലം സ്കോട്ട്ലാൻഡ് ഭരിച്ചു. "പരിശ്രമിക്കൂ . വീണ്ടും വീണ്ടും പരിശ്രമിക്കൂ. നിങ്ങൾ വിജയിക്കും" ചിലന്തി പഠിപ്പിച്ച ആ പാഠം ബൂസ് രാജാവ് തന്റെ ഡയറിയിൽ എഴുതിവെച്ചു.



കടപ്പാട് :- ജോർജ് ഇമ്മട്ടി

Share this

Related Article

0 Comment to "ബ്രൂസ് രാജാവും ചിലന്തിയും|malayalam kathakal"

Post a Comment