പണ്ടൊരു കാട്ടിൽ കുറച്ച് മുയലുകൾ താമസിച്ചിരുന്നു. മുയലുകളെ സിംഹവും പുലിയും ചെന്നായയും, കുറുക്കനും ആക്രമിക്കുന്നു. കാട്ടിൽ മുയലുകൾക്ക് ജീവിക്കാൻ പറ്റാതായിരിക്കുന്നു. മുയലുകളുടെഎണ്ണം പണ്ടത്തേതിന്റെ പത്തിലൊന്നായി കുറഞ്ഞു.
മുയലുകൾ ഒരു ദിവസം യോഗം ചേർന്ന് കൂടിയാലോചിച്ചു:
“എന്താണിതിനൊരു പരിഹാരം?
ആർക്കും ഒരു പ്രതിവിധിയും പറയാൻ കഴിഞ്ഞില്ല.
അവർ അവസാനം തീരുമാനമെടുത്തത് ഇതായിരുന്നു.
എല്ലാവരും കൂടെ കുറച്ചു ദൂരെയുള്ള ഒരു കുളത്തിൽ പോയി മുങ്ങിച്ചാവുക.
അഭിമാനികളായ മുയലുകൾ അത് ശരിവെച്ചു. അങ്ങനെ അടുത്ത ദിവസം സന്ധ്യയ്ക്ക് മുയലുകളെല്ലാം കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യാൻ കുളത്തിലേയ്ക്ക് ഓടി . ഓടിപ്പാഞ്ഞുവരുന്ന മുയലുകളെ കണ്ടപ്പോൾ ഇര തേടാൻ കരയിലേക്ക് ഇറങ്ങിത്തിരിച്ച തവളകളെല്ലാം പേടിച്ചു. തവളകൾ മുയലുകളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി കുളത്തിലേക്ക് ചാടി വെള്ളത്തിൽ മുങ്ങിയൊളിച്ചു.
അതുകണ്ട് മുയലുകൾക്ക് തങ്ങൾ ചെയ്യുവാൻ പോകുന്നത് വിഡ്ഢിത്തമാണെന്ന് തോന്നി. തങ്ങളെക്കാൾ ഭയപ്പെട്ട് ജീവിക്കുന്നവരാണ് തവളകളെന്ന് അവർ മനസിലാക്കി. അവർ ആത്മഹത്യചെയ്യാതെ മടങ്ങിപ്പോന്നു.
നാം ആപത്തിൽ അകപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം അന്വേഷിക്കുകയാണ് വേണ്ടത്.
അല്ലാതെ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നത് ബുദ്ധിയല്ല.

0 Comment to "മുങ്ങിച്ചാവാൻ പോയ മുയലുകൾ | Rabbits that went to drown"
Post a Comment