അങ്ങനെയിരിക്കെ ഒരുപറ്റം ആനകൾ തടാകത്തിലേക്ക് വെള്ളമന്വേഷിച്ച് എത്തി. മുയലുകൾക്ക് ആനകളുടെ വരവ് വലിയ പ്രശ്നമായി, പുല്ലെല്ലാം ആനകൾ ചവിട്ടി നശിപ്പിച്ചു. വെള്ളമെല്ലാം കലക്കി മുയലുകളുടെ മാളങ്ങളിൽ ചവിട്ടി ഏതാനും കുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്തു.
ആനകൾ തടാകത്തിൽ വരാതിരിക്കാൻ എന്താണ് വഴി?
മുയലുകൾ കൂടിയാലോചിച്ചു.
"ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്,” നിപുണൻ എന്ന മുയൽ പറഞ്ഞു.
ആനകൾ വെള്ളം കുടിക്കാൻ രാത്രിയിൽ തടാകത്തിന്റെ തീരത്ത് എത്തിയപ്പോൾ നിപുണൻ ഒരു പാറക്കെട്ടിന് മുകളിലിരുന്ന് ഇങ്ങനെ പറഞ്ഞു.
"ആനച്ചേട്ടന്മാരേ, ഞങ്ങൾ മുയലുകൾ ചന്ദ്രഭഗവാന്റെ മക്കളാണ്. നിങ്ങൾ ഈ തടാകത്തിലേക്ക് വരാൻ തുടങ്ങിയതു മുതൽ ഞങ്ങൾക്ക് പല കഷ്ടതകളും ഉണ്ടായിട്ടുണ്ട്. അത് കണ്ട് ചന്ദ്രഭഗവാൻ കോപിച്ചിരിക്കയാണ്. നിങ്ങൾ തടാകത്തിൽ നോക്കിയാൽ ചന്ദ്രഭഗവാൻ കോപം കൊണ്ട് വിറയ്ക്കുന്നത് കാണാം.
ആനകൾ ആ മുയൽ പറയുന്നത് ശരിയാണോയെന്ന് തടാകത്തിൽ നോക്കി.
ചന്ദ്രന്റെ പ്രതിബിംബം വെള്ളത്തിൽ അലകളിൽ ഇളകുന്നത് കണ്ടപ്പോൾ നിപുണൻ പറഞ്ഞത് ശരിയാണെന്ന് അവർ മനസിലാക്കി. അവർ മടങ്ങിപ്പോയി. പിന്നെ അവർ ആ വഴിക്ക് വന്നില്ല. നിപുണന്റെ മിടുക്കുകൊണ്ട് മുയലുകൾ രക്ഷപ്പെട്ടു.
0 Comment to "ആനകളും മുയലുകളും | Elephants and rabbits "
Post a Comment