Tuesday 1 August 2023

മലയാളം കുട്ടിക്കഥകൾ | kutti kathakal malayalam

1. ആരാണ് സുന്ദരി??

ഒരു കുളത്തിൽ രണ്ടു പരൽമത്സ്യങ്ങൾ പാർത്തിരുന്നു. രണ്ടുപേരും വെളുത്തു തിളങ്ങുന്ന സുന്ദരികളായിരുന്നു.അവർ വെള്ളത്തിൽ തുള്ളിച്ചാടി നീന്തിക്കളിച്ച് രസിച്ചു. അങ്ങനെയിരിക്കെ അവർക്ക് തങ്ങളിൽ ആരാണ് കൂടുതൽ സുന്ദരിയെന്ന് തർക്കമുണ്ടായി.

balakadhakal,kutti kathakal,malayalam kathakal


“എനിക്കാണ് നിന്നേക്കാൾ ഭംഗി, ' ഒരുവൾ പറഞ്ഞു. “അല്ല, ഞാനാണ് നിന്നേക്കാൾ സുന്ദരിയെന്നാണ് ഈ കുളത്തിലുള്ളവരെല്ലാം പറയുന്നത്.
“അങ്ങനെയോ? എല്ലാവരും മറിച്ച് പറയുന്നതാണ് ഞാൻ കേട്ടിട്ടുള്ളത്.

“എന്നാൽ നമുക്ക് തർക്കിക്കേണ്ട. നമുക്ക് ഇക്കാര്യത്തിൽ മുതലയച്ചന്റെ അഭിപ്രായം സ്വീകരിക്കാം.
അങ്ങനെ അവർ മുതലയച്ചനോട് അഭിപ്രായം ചോദിച്ചു.
“നിങ്ങൾ രണ്ടാളും സുന്ദരിമാർ തന്നെ. നിങ്ങൾ നന്നായി എന്റെയടുത്തു വന്നാൽ ഞാൻ എന്റെ അഭിപ്രായം പറയാം.

നിങ്ങൾ മടിക്കാതെ അടുത്തു വരൂ.
മുതലയച്ചൻ ആവശ്യപ്പെട്ടു. മീൻസുന്ദരിമാർ അതനുസരിച്ചു. അവർ രണ്ടുപേരും മത്സരിച്ച് മുന്നോട്ട് നീങ്ങി മുതലയുടെ വായുടെ തൊട്ടുമുന്നിലെത്തി.
മുതല മുന്നോട്ടു നീങ്ങി വായ തുറന്നു. മീനുകൾ രണ്ടും മുതലയുടെ വായിലൂടെ വയറ്റിലെത്തി.
അവരുടെ കഥകഴിഞ്ഞു.അനാവശ്യമായി മത്സരിച്ചതിന്റെ ദുരന്തഫലം അവർ അനുഭവിച്ചു

2.ധീരനായ മന്ത്രി

പണ്ട് ഒരു രാജ്യത്ത് മന്ത്രി മരിച്ചപ്പോൾ രാജാവ് പുതിയ മന്ത്രിയെ തെരഞ്ഞെടുക്കാൻ വിളംബരം ചെയ്തു. ധീരനും തന്ത്രശാലിയും ബുദ്ധിമാനുമായിരിക്കണം മന്ത്രി എന്നായിരുന്നു വിളംബരം. മന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ ധാരാളം പേർ വന്നെത്തി. പലരും തോറ്റു പിന്മാറി. അപ്പോൾ ധീരനായ ഒരു യുവാവ് മുന്നോട്ടുവന്നു.


malayalam kathakal for kids


സേനാനായകനുമായി ഏറ്റുമുട്ടലാണ് ആദ്യം. അതിന് ധീരതയും തന്ത്രവും വേണം. അത്ര ശക്തിമാനല്ലെങ്കിലും യുവാവ് ധീരതയോടെ സേനാനായകനോട് ഏറ്റുമുട്ടി. അല്പനേരം കഴിഞ്ഞപ്പോൾ അവൻ തോറ്റതായി ഭാവിച്ച് സേനാ നായകനെ തൊട്ട് വന്ദിച്ചു. പക്ഷേ അത് അവന്റെ തന്ത്രമായിരുന്നു. അടുത്ത നിമിഷത്തിൽ അവൻ സേനാനായകനെ എടുത്ത് മറിച്ച് തറപറ്റിച്ചു.

ശക്തികൊണ്ടല്ല, തന്ത്രം കൊണ്ടാണ് യുവാവ് സേനാനായകനെ തറപറ്റിച്ചത്. യുവാവിന്റെ ധീരതയും തന്ത്രശാലിത്വവും രാജാവ് അഭിനന്ദിച്ചു. പിന്നെ ബുദ്ധിപരീക്ഷണമായിരുന്നു. 
കൈനനയാതെ മീൻപിടിക്കണം, അതാണിനി ചെയ്യേണ്ടത്. ഒരു പാത്രം നിറയെ വെള്ളം; അതിനകത്ത് ഒരു മീൻ നീന്തി നടക്കുന്നു. കൈ നനച്ചാലും അതിനെ കൈയിൽ കിട്ടുക പ്രയാസം.

 പക്ഷേ യുവാവ് കൈനനയാതെ ആ മീനിനെ പിടിച്ചു. എങ്ങനെയെന്നോ? 
പാത്രത്തിനടിയിൽ ഒരു ദ്വാരമുണ്ടാക്കി. വെള്ളമെല്ലാം ചോർന്നുപോയി. യുവാവ് കൈനനയാതെ മീനിനെ കൈയിലെടുത്തു.
ധീരതയും തന്ത്രശാലിത്വവും ബുദ്ധിശക്തിയും തെളിയിച്ച ആ യുവാവിനെ രാജാവ് മന്ത്രിയാക്കി.

3. പുള്ളിപ്പശുവിന്റെ ബുദ്ധി


ഒരു പുള്ളിപ്പശു ഒരു കുന്നിൻ ചെരുവിൽ മേഞ്ഞുനടക്കുകയായിരുന്നു. അവിടെ അതിന് ധാരാളം പുല്ല തിന്നാൻ കിട്ടി.
അങ്ങനെയിരിക്കെ ഒരു കുറുക്കൻ അവിടെയെത്തി.പുള്ളിപ്പശു ഇങ്ങനെ പുല്ല് തിന്ന് കുന്നിൻ ചെരുവ് വൃത്തിയാക്കിയാൽ കുറുക്കന് ഒളിച്ചിരിക്കാൻ സ്ഥലമില്ലാതാവില്ലേ.



best malayalam kathakal, kutti kathakl,balakadhakal


അതിനാൽ അവൻ പശുവിനെ അവിടെനിന്ന് ഓടിക്കാൻ ഒരു തന്ത്രമെടുത്തു. അവൻ പറഞ്ഞു

“പുള്ളിപ്പയ്യേ, ഈ പ്രദേശം എന്റെയാണ്. നീ ഇവിടെ പുല്ല് തിന്നുന്നതിന് എനിക്ക് അതിന്റെ വില തരണം.''
കുറുക്കന്റെ ഈ അവകാശം പറച്ചിൽ പുള്ളിപ്പശുവിന് ഇഷ്ടമായില്ല. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു. അവൾ പറഞ്ഞു “തല്ക്കാലം പുല്ലിന്റെ വില തരാൻ എന്റെ കൈയിൽ ഒന്നുമില്ല.


എന്റെ പിൻകാലിൽനിന്ന് നിനക്ക് ആവശ്യമുള്ളത്ര ഇറച്ചി നീ കടിച്ചെടുത്തുകൊള്ളൂ. കുറുക്കന് സന്തോഷമായി.നല്ല പശുമാംസം ചൂടോടെ തിന്നാൻ കിട്ടിയല്ലോ. പുള്ളിപ്പശു അനങ്ങാതെ നിന്നുകൊടുത്തു. കുറുക്കൻ അവളുടെ പിന്നിൽ ചെന്ന് മാംസം കടിച്ചെടുക്കാൻ ഒരുങ്ങി. പുള്ളിപ്പശു പിൻകാലുയർത്തി കുറുക്കന് നല്ലൊരു അടിവെച്ചുകൊടുത്തു.

കുറുക്കൻ തെറിച്ചുവീണു. അവൻ എഴുന്നേറ്റ് ഓടി മറഞ്ഞു. പുള്ളിപ്പശുവിനെ പിന്നെ അവൻ ശല്യപ്പെടുത്തിയിട്ടില്ല. ചതിയന്മാരെ നല്ലബുദ്ധി പഠിപ്പിക്കാൻ നമ്മൾ ചില തന്ത്രങ്ങളൊക്കെ പ്രയോഗിക്കാൻ തയ്യാറായാൽ അവർ നമ്മെ അധികം ഉപദ്രവിക്കില്ല.

4.പൂച്ചയെ വിശ്വസിച്ച പക്ഷികൾ

പക്ഷികളെ തരംകിട്ടിയാൽ പിടിച്ചുതിന്നുന്ന ജന്തുവാണല്ലോ പൂച്ച. പക്ഷേ ഒരിക്കൽ ഒരു പൂച്ച ഏതാനും അടയ്ക്കാപ്പക്ഷികളുമായി കൂട്ടുകെട്ടിലായി. പക്ഷികൾ പൂച്ചയെ ഒരു കുടുംബാംഗത്തെപ്പോലെ വിശ്വസിച്ചു. പക്ഷികൾക്ക് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി.

bestmalayalamkathakal,malayalam kathakal for kids,moral stories for kids



“നിങ്ങൾ ഭക്ഷണമന്വേഷിച്ച് പോകുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം ഞാൻ നോക്കിക്കൊള്ളാം, പൂച്ച ഒരു ദിവസം പക്ഷികളോട് പറഞ്ഞു.പൂച്ച ഇങ്ങനെ പറഞ്ഞതു കേട്ട് പക്ഷികൾക്ക് സന്തോഷമായി. അവർ കുഞ്ഞുങ്ങളെ പൂച്ചയുടെ സംരക്ഷണത്തിന് ഏല്പിച്ചശേഷം ഭക്ഷ്യധാന്യങ്ങൾ അധികം കിട്ടുന്ന ദൂരസ്ഥലത്തേക്ക് യാത്ര പോയി. പൂച്ച പക്ഷിക്കുഞ്ഞുങ്ങളെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞത് വെറും ചതിയായിരുന്നു. എന്നാൽ പക്ഷികൾക്ക് പൂച്ചയുടെ കള്ളലാക്ക് മനസിലായില്ല.സന്ധ്യയ്ക്ക് പക്ഷികൾ തിരിച്ചെത്തി.
കുഞ്ഞുങ്ങളെ നോക്കിയപ്പോൾ ഒന്നിനേയും കാണാനില്ല.കൂടിന് ചുറ്റും പക്ഷിക്കുഞ്ഞുങ്ങളുടെ തൂവലുകൾ ചോരത്തുള്ളികളും വീണുകിടക്കുന്നുണ്ട്. പക്ഷികൾ കരഞ്ഞ് കുഞ്ഞുങ്ങളെ വിളിച്ചു. പക്ഷേ ഫലമെന്ത്?

പൂച്ച ആ കുഞ്ഞുങ്ങളെയെല്ലാം കൊന്നുതിന്ന് സ്ഥലം വിട്ടിരുന്നു.

Share this

0 Comment to "മലയാളം കുട്ടിക്കഥകൾ | kutti kathakal malayalam"

Post a Comment