കടങ്കഥകൾ | Malayalam Riddles

  1. അകം എല്ലും തോലും പുറം പൊന്തം പൊന്തം ( വൈക്കോൽ തുറു)
    Malayalam kadamkadhakal,best malayalam kadamkathakal,കടംകഥകൾ,കടങ്കഥകൾ
  2. അകത്തിരിപ്പോനെ പുറത്തുകാട്ടും കണ്ണാടി.(മുഖം )
  3. അകത്തേക്കു പോകുമ്പോൾ പച്ച പുറത്തേക്കു വരുമ്പോൾ ചുവപ്പ്. (വെറ്റില മുറുക്ക് )
  4. അകന്നു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാക്കും. ( ക്യാമറ )
  5. അകത്തു രോമം പുറത്തിറച്ചി (മൂക്ക് )
  6. അകത്തു തിരിയിട്ടു പുറത്തു മുട്ടയിട്ടു.(കുരുമുളക് )
  7. അകമില്ലാ പുറമില്ലാ ഞെട്ടില്ലാ വട്ടയില (പപ്പടം )
  8. അക്കരെ നിൽക്കും കൊമ്പൻ കാളയ്ക്ക് അറുപത്തിനാലു മുടിക്കയറ് (കുമ്പളവള്ളി )
  9. അക്കരെ നിൽക്കും കൊക്കമ്പി,ഇക്കരെ നിൽക്കും കൊക്കമ്പി,കടലിൽ ചാടും കൊക്കമ്പി.(സൂര്യൻ )
  10. അങ്ങേ വീട്ടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടിൽ മുറ്റമടി (മുളയുടെ തലപ്പ് )
  11. അങ്ങോട്ടും ഇങ്ങോട്ടും സംബന്ധം ഈ വീട്ടമ്മയ്ക്ക് നിർബന്ധം ( വാതിലിന്റെ സാക്ഷ )
  12. അസ്ഥിയില്ല, തലയില്ല, കൈയ്ക്ക് വിരലുകളില്ല, അന്യന്റെ പാദം കൊണ്ടു നടക്കും.മനുഷ്യനെ വിഴുങ്ങും ഭൂതം. ( ശവപ്പെട്ടി )
  13. ആകാശത്തെത്തുന്ന തോട്ടി,(കണ്ണ് )
  14. ആദ്യം കുന്തം, പിന്നെ കുഴല്,പിന്നെയോ പായ (വാഴയില )
  15. ആകാശത്തുടെ തേരോടുന്നു,തേരാളി ഭൂമിയിൽ നിൽക്കുന്നു. ( പട്ടം )
  16. ആഞ്ഞിലിക്കാട് ആശാനെ മുളങ്കാട് ആശാൻ ഓടിക്കുന്നു.(വഞ്ചി കുത്തുക )
  17. ആദ്യം പൊന്തിപ്പൊന്തി, പിന്നെ തുള്ളിത്തുള്ളി.(വാഴക്കുല )
  18. ആടിയാടി അഴകനെ പെറ്റു,അഴകനകത്തും, അമ്മ പുറത്തും.(നെല്ലും വൈക്കോലും )
  19. ആനകേറാമല, ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി. ( നക്ഷത്രങ്ങൾ )
  20. ആനക്കൊമ്പിൽ നെടിയരി,(തെങ്ങിൻ പൂക്കുല )
  21. ആനയെ തളയ്ക്കാൻ തടിയുണ്ട്,കടുകു പൊതിയാനിലയില്ല.(പുളിമരം )
  22. ആനയ്ക്കും പാപ്പാനും നിലയില്ലാ വെള്ളത്തിൽ മതികൊണ്ട് രാജാവ് കുതികൊണ്ടോടി.(തവള )
  23. ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, അമ്പാടി കണ്ണന് കഴുത്തറ്റം വെള്ളം. (താമര പൂവ് )
    Malayalam kadamkadhakal,best malayalam
  24. ആനയ്ക്കു ഉപ്പു പൊതിയാനിലയില്ല. നില്ക്കാൻ തണലുണ്ട്, ( പുളിമരം )
  25. ശാരി വള്ളി ശകുന്തള വള്ളി വെള്ളത്തിലിട്ടാൽ ചിയാത്ത വള്ളി (തലമുടി )
  26. ശാരി വള്ളി ശകുന്തള വള്ളി ആദ്യം കറുത്തിട്ട് പിന്നെ വെളുത്തിട്ട് (തലമുടി )
  27. ശാശാ പോട്ടിൽ രത്നകല്ല്, ( കാതിൽ കമ്മൽ )
  28. ശാശി കുമ്മകെടാ, കപ്പൻ നായരുടെ മേലെ കെടാ (കടുക് വറുത്ത് കറിയിലിടുക )
  29. ശീശി, ശിശു രണ്ടോച്ച എടുത്തു നോക്കി നുറോട്ട (ദോശ )
  30. സഞ്ചരിക്കുമ്പോൾ തീവണ്ടി,സങ്കോചിക്കുമ്പോൾ ചക്രം. (തേരട്ട )
  31. സദ്യയ്ക്കു മുമ്പൻ ഇലയ്ക്കു പിമ്പൻ, (കറിവേപ്പില )
  32. സാക്ഷപ്പൊത്തിൽ മിന്നാമിനുങ്ങ്. (കമ്മൽ )
  33. സുന്ദരനെങ്കിലുമൊറ്റക്കണ്ണൻ, (കുന്നിക്കുരു )
  34. സുന്ദരിക്കുട്ടി ഉടുതുണിയില്ലാതെ കുട ചൂടി നിൽക്കുന്നു.(കൂൺ )
  35. സുന്ദരൻ കുളിച്ചപ്പോൾ ചൊറിക്കുട്ടനായി.(പപ്പടം )
  36. സൂചിക്കാലിൽ വട്ടം തിരിയും മൊട്ടത്തലയൻ കുട്ടപ്പൻ,(പമ്പരം )
  37. സൂര്യനിലുണ്ട്, ചന്ദ്രനിലില്ല ചിങ്ങത്തിലുണ്ട്, മിഥുനത്തില്ല ഞാനാര്? (സൂചി )
  38. സുചി പോലെയില വന്നു പായപോലെയില വിരിഞ്ഞു.(വാഴ )
  39. ഹാഹു എന്തു കാടപ്പാ കുറച്ചു കഴിഞ്ഞാൽ കാണില്ല ആ കാട് (പുക )
  40. കൊച്ചിലുണ്ടൊരു മുത്തശ്ശി,കുപ്പായമിട്ടു മുറുക്കി.(ഉള്ളി )
  41. കൊച്ചു കാലു മെല്ലെ മെല്ലെ നീണ്ട കാലു വേഗം വേഗം.(വാച്ചിലെ സൂചികൾ )
  42. കൊച്ചിയിൽ വിതച്ചതു കോവളത്തു കൊയ്തു.(മത്തങ്ങ )
  43. കൊക്കിരിക്കും കുളം വറ്റി വറ്റി.(നിലവിളക്ക്)
  44. കൊച്ചു മുറ്റത്ത് ചന്ദനമരം.(നെറ്റിയിൽ ചന്ദനം )
  45. കൊടുക്കാതെ മുടിഞ്ഞവൻ.(ദുര്യോധനൻ )
  46. കൊടുത്തു മുടിഞ്ഞവൻ.(മഹാബലി )
  47. കൊമ്പിൽ കുറുവടി ചാടിച്ചാടി.(അണ്ണാൻ )
  48. കൊഞ്ചി കൊഞ്ചി നാലേകാല് കൊഞ്ചലു കഴിഞ്ഞാൽ രണ്ടേകാല് അറുപതു കഴിഞ്ഞാൽ മൂന്നേകാല്.(ബാല്യം,യവ്വനം,വാർദ്ധക്യം )
  49. കൊമ്പിന്മേൽ തുളയുള്ള കാള (കിണ്ടി )
  50. കൊമ്പില്ലാ കുംഭിയിൽ കൊമ്പ്.(കിണ്ടി )
  51. കൊമ്പിന്മേൽ വായുള്ള ഒറ്റക്കൊമ്പനാന.(കിണ്ടി )
  52. കൊയ്തതു കൊയ്തതു നെയ്ത്തിനു പോയി, കൊയ്ത കുറ്റി മേയാൻ പോയി.(ചെമ്മരിയാട് )
  53. കേശവന്റെ വയറ്റിൽ ആശാരിച്ചെക്കന്റെ തുള്ളക്കളി (തൈരുകടയുക )
  54. കോട്ടപ്പടിയിൽ 32 കാവൽക്കാർ. (പല്ല് )
  55. കൈപുണ്ട് കാഞ്ഞിരമല്ല മുള്ളുണ്ട് മുരിക്കല്ല വാലുണ്ട് വാനരനല്ല. (പാവക്ക )

0 Comment to "കടങ്കഥകൾ | Malayalam Riddles"

Post a Comment