A Jawaharlal Nehru story Malayalam
JAWAHARLAL NEHRU |
ആരോഗ്യത്തിന് തകരാറൊന്നുമില്ലെങ്കിലും, ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന മുടിയെക്കുറിച്ചോർത്ത് ജവാഹർ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. ഈ മുടികൊഴിച്ചിലിനെക്കുറിച്ച് ജവാഹർ പിതാവായ മോത്തിലാലിന് ഖേദപൂർവം കത്തെഴുതി. പിതാവ് മറുപടിയിലൂടെ പുത്രനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “മകനേ, മുടികൊഴിയുന്നതിനെക്കുറിച്ച് നീയിത്ര ചിന്തിച്ച് വിഷമിക്കേണ്ടതില്ല. മുടികൊഴിച്ചിലിന് പറ്റിയ ഒരേ ഒരു ഔഷധം ഹാക്കിമി' എന്നു പറയുന്ന ഒരു തരം എണ്ണയാണ്. എന്നാൽ അതൊക്കെ യൂറോപ്പിൽ ഉപയോഗിക്കുന്നത് നിനക്ക് ബുദ്ധിമുട്ടാകും.
അത് തലയിൽ പുരട്ടി രാത്രി അരമണിക്കൂറെങ്കിലും തിരുമ്മണം. അതിന് ഒരു ഭൃത്യൻ വേണ്ടിവരും. ആഴ്ചയിൽ രണ്ടു തവണയെങ്കിലും നിന്റെ തൊപ്പി മാറ്റേണ്ടിവരും. ഇതൊക്കെ സാധിക്കുമെങ്കിൽ ഞാൻ പരീക്ഷണാർഥം കുറച്ച് എണ്ണ അയച്ചുതരാം.
എന്നാൽ പിതാവിന്റെ അഭിപ്രായത്തോട് ജവഹറിന് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം അടുത്ത കത്തിൽ മോത്തിലാലിന് എഴുതി. “എണ്ണ അധികം ഉപയോഗിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. രോമത്തിന്റെ വേരുകൾ തലയോട്ടിയിൽ അവശേഷിക്കുന്നില്ലെങ്കിൽ, ലോകത്തിലൊരു എണ്ണയ്ക്കോ, മരുന്നിനോ മുടി കിളിർപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താൻ കഷണ്ടിയാകുമോ എന്നുള്ള ഭയം ജവഹർലാലിനെ പിന്നീട് അലട്ടിയില്ല.
0 Comment to "കഷണ്ടി സംഹാരി |Bald killer| Jawaharlal Nehru story"
Post a Comment