***കിണറ്റിൽ വീണ അമ്പിളി***🌝🌜
"വിഡ്ഢിനാട്' എന്നൊരു നാട്ടിൽ ഒരു പടുവിഡ്ഢിയുണ്ടായിരുന്നു.
പൗർണമിനാളിൽ ഒരു രാത്രി പടുവിഡ്ഢി വെള്ളംകോരാൻ കിണറ്റിൻകരയിൽ ചെന്നു. ബക്കറ്റെടുത്ത് കിണറ്റിലേക്ക് ഇടാൻ നേരത്ത് അയാൾ കിണറ്റിൽ വീണുകിടക്കുന്ന അമ്പിളിയമ്മാവനെ കണ്ടു. അമ്പിളിയമ്മാവൻ കിണറ്റിൽ വെള്ളത്തിൽക്കിടന്ന് വിറയ്ക്കുകയാണ്.

അവർ ഉടനെ ഒരു പാതാളക്കരണ്ടി കൊണ്ടുവന്നു. അത് കയറിൽ കെട്ടി കിണറ്റിലിറക്കി.
പാതാളക്കരണ്ടി ഒരു പാറയിൽ ഉടക്കി. അമ്പിളിയമ്മാവൻ പാതാളക്കരണ്ടിയിൽ ഉടക്കിയെന്ന് പറഞ്ഞ് ആ വിഡ്ഢി പ്രമുഖരെല്ലാവരും ചേർന്ന് കയറിൽ പിടിച്ച് വലി തുടങ്ങി.വലിയുടെ ശക്തികൊണ്ട് കയറ് പൊട്ടി വിഡ്ഢിപ്രമുരും പടുവിഡ്ഢിയുമെല്ലാം മലർന്നടിച്ച് വീണു.

കിണറ്റിൽ അവർകണ്ടത് അമ്പിളിയമ്മാവന്റെ നിഴലാണെന്നും, അമ്പിളി ആകാശത്തുതന്നെ നില്ക്കുകയായിരുന്നുവെന്നും അപ്പോഴും അവർക്ക് മനസിലായില്ല.