Showing posts with label malayalam nadodikadhakal. Show all posts
Showing posts with label malayalam nadodikadhakal. Show all posts

Monday, 15 May 2023

അഹങ്കാരം വരുത്തിയ ആപത്ത് 😩🐓

 

 അഹങ്കാരം വരുത്തിയ ആപത്ത് 🐓😩

ഒരിടത്ത് രണ്ട് മിടുക്കന്മാരായ പൂവൻകോഴികളുണ്ടായിരുന്നു.
അവർ രണ്ടാളും കൂടെ ഒരു പിടക്കോഴിയെ സ്വന്തമാക്കാൻ വേണ്ടി വഴക്ക് തുടങ്ങി.
എപ്പോൾ തമ്മിൽ കണ്ടാലും അവർ നേർക്കുനേർപൊരുതുക പതിവായി.
Balakadhakal, malayalam stories for kids, malayalam short stories,kuttikkadhakal,malayalam kadhakal,
ഒരു ദിവസം അവരുടെ അങ്കം മണിക്കൂറുകളോളം തുടർന്നു. രണ്ടു പേരുടെയും മുഖം കൊത്തുകൊണ്ട് ചോരയൊലിച്ച് വികൃതമായി.
അവസാനം പൂവൻകോഴികളിലൊരുത്തൻ തളർന്നു.
മറ്റവൻ സന്തോഷത്തോടെ വിജയം കൊട്ടിഘോഷിച്ചുകൊണ്ട് ഒരു പുരപ്പുറത്ത് കയറിനിന്ന് കൂകിത്തുടങ്ങി.

ചോരയൊലിച്ച മുഖവുമായി നില്ക്കുന്ന ആ പൂവൻ കോഴിയെ വലിയൊരു പരുന്ത് കണ്ടു. തനിക്ക് നല്ല ആഹാരം കിട്ടിയെന്ന സന്തോഷമായി പരുന്തിന്.
Balakadhakal, malayalam stories for kids, malayalam short stories,kuttikkadhakal,malayalam kadhakal,
അവൻ പെട്ടെന്ന് താഴെയിറങ്ങി വിജയാഘോഷം മുഴക്കിക്കൊണ്ടിരുന്ന ആ പൂവനെ റാഞ്ചിക്കൊണ്ട് പറന്നുപോയി.
അങ്കത്തളർച്ചമൂലം അവന് പരുന്തിന്റെ ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടാനൊന്നും കഴിഞ്ഞില്ല.

അഹങ്കാരം അവന്റെ അന്ത്യം കുറിച്ചു.