Monday, 15 May 2023

കണ്ണുള്ള കുരുടന്മാർ | Blind men with eyes

  ഒരു ദിവസം വീരബലിന്റെ എന്തോ കുസൃതിത്തരം അക്ബർ ചക്രവർത്തിയെ ശുണ്ഠി പിടിപ്പിച്ചു അദ്ദേഹം പറഞ്ഞു, 
“വീർബൽ, താനൊരു കുരുടനാണ്. ചക്രവർത്തിയോട് വീർബൽ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. “പ്രഭോ! കുരുടന്മാർ പലതരക്കാരുണ്ട്. ഞാൻ ഏതു തരത്തിൽപ്പെട്ടതാണെന്നു പറഞ്ഞാലും.

കണ്ണുള്ള കുരുടന്മാർ | Blind men with eyes,birbal malayalam stories,balakadhakal,kutti kathakal malayalam

വീർബലിന്റെ വാക്കുകൾ വിചിത്രമായി തോന്നിയ അക്ബർ അദ്ഭുതത്തോടെ ചോദിച്ചു:
“എന്ത്? കുരുടന്മാർ പലതരക്കാരോ? എങ്കിൽ താൻ തന്നെ പറയൂ എത്ര തരമുണ്ടെന്ന്?

“പ്രഭോ! കുരുടന്മാരെ ആദ്യമായി രണ്ടുതരമാക്കാം. ഒന്ന്, പിറവിയിൽത്തന്നെ കണ്ണുകാണാൻ കഴിയാത്ത കുരുടന്മാർ, മറ്റൊന്ന് പിറവിയിൽത്തന്നെ കണ്ണുകാണാൻ കഴിവുള്ള കുരുടന്മാർ. ഇതിൽ രണ്ടാമതു പറഞ്ഞ കുരുടന്മാരെ ഇനിയും പലതരമായി തിരിക്കാം.

“വീർബൽ പറയുന്നത് എനിക്കു വ്യക്തമായില്ല. വിവരിച്ചു പറയുക.
ഉദാഹരണ സഹിതം ഇതു കേൾക്കാൻ എനിക്ക് ഉത്സാഹമുണ്ട
“പ്രഭോ! എന്തിനു വിവരിച്ചു പറയണം? കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ ഇക്കാര്യം പ്രവൃത്തി യിലൂടെ തെളിയിച്ചു തരാം.

ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം വീർബൽ സമീപത്തുള്ള ഒരു ചന്തസ്ഥലത്തു പോയി നിലത്ത് ഒരു മുണ്ടു വിരിച്ച് അതിലിരുന്നു.

വീർബലിന്റെ കൈയിൽ തുറന്നുവച്ച് ഒരു പേനയും പുസ്തകവും ഉണ്ട്. ചന്തയിലെ ചില കാഴ്ചകളെപ്പറ്റി അയാൾ പുസ്തകത്തിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുമ്പോൾ ചക്രവർത്തിയുടെ ചില സേവകർ ആ വഴിയെ വരാനിടയായി.

തറയിൽ മുണ്ടു വിരിച്ച് അതിലിരുന്ന് മടിയിലുള്ള പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്ന വീർബലിനെ നോക്കി അവർ അദ്ഭുതത്തോടെ ചോദിച്ചു:

“ചങ്ങാതീ, താനെന്താണിവിടെ ചെയ്യുന്നത്?
സേവകരുടെ ചോദ്യത്തിന് വീർബൽ യാതൊരു മറുപടിയും നൽകിയില്ല. അദ്ദേഹം അവരെ ഒന്നു നോക്കുക മാത്രം ചെയ്ത് വീണ്ടും എഴുതുവാൻ തുടങ്ങി. സേവകർ പോയിക്കഴിഞ്ഞപ്പോൾ വീർബൽ അവരുടെ പേരുകൾ പുസ്തകത്തിൽ കുറിച്ചെടുത്തു കൊണ്ട് സ്ഥലം വിട്ടു.
അടുത്ത ദിവസം വീർബൽ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് തികച്ചും അവശന്റെ വേഷത്തിൽ ചക്രവർത്തിയുടെ ഉയർന്ന ഉദ്യാഗസ്ഥന്മാർ പ്രവൃത്തിയെടുക്കുന്ന ഒരു സ്ഥലത്തേക്കു കയറിച്ചെന്നു. വീർബലിന്റെ വേഷവും മറ്റും കണ്ട ഉദ്യോഗസ്ഥ മേധാവികൾ, അക് ബർ ചക്രവർത്തി വീർബലിനെ കൊട്ടാരത്തിൽ നിന്നും വല്ല കാരണവശാലും പുറത്താക്കിയിരിക്കുമെന്ന് ഊഹിച്ചു.

അതുകൊണ്ടു തന്നെ അവരാരും വീർബലിനെ കണ്ട ഭാവമേ നടിച്ചില്ല. വീർബൽ ഉദ്യോഗസ്ഥ മേധവികളുടെ അടുത്തു ചെന്നു ചോദിച്ചു. “നിങ്ങളാരും എന്നെ അറിയില്ലേ?”

“നിങ്ങളെ ഞങ്ങൾക്കെങ്ങനെ അറിയാനാണ്? നിങ്ങളാരാണ്?"
തല വെട്ടിച്ച് ഗംഭീരഭാവം നടിച്ചുകൊണ്ട് ഉദ്യോഗസ്ഥന്മാർ നൽകിയ മറുപടി കേട്ട് വീർബൽ അവരുടെ പേരുകളും കുറിച്ചെടുത്ത് അവിടെ നിന്നും മടങ്ങി.
അടുത്ത ദിവസം കൊട്ടാരത്തിലെത്തിയ വീർബൽ താൻ കുറിച്ചെടുത്ത സേവകരുടേയും ഉദ്യോഗസ്ഥ മേധാവികളുടേയും പേരുകൾ ചക്രവർത്തിയെ ഏല്പിച്ച് അവരെ വിളിച്ചു വരുത്തുവാൻ ആവശ്യപ്പെട്ടു. സേവകരും ഉദ്യോഗസ്ഥന്മാരും സന്നിഹിതരായി.
“വീർബൽ, ഈ നില്ക്കുന്നവരെല്ലാം കുരുടന്മാരാണോ?"

ചക്രവർത്തിയുടെ ചോദ്യത്തിനുത്തരമായി വീർബൽ പറഞ്ഞു. “പ്രഭോ! യഥാർത്ഥത്തിൽ ഇവരെല്ലാം കുരുടന്മാർ തന്നെ. “വീർബൽ, ഈയിടെയായി തനിക്കെന്തു പറ്റി?
ഞാൻ ആലോചിക്കുകയാണ് യഥാർത്ഥത്തിൽ താൻ തന്നെയല്ലേ കുരുടൻ! താൻ വലിയ വിവരശാലിയല്ലേ? കണ്ണുള്ളവരെ നോക്കി കുരുടന്മാർ എന്നു പറയുന്ന തൻറ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടുവോ?" ചക്രവർത്തിയുടെ സംശയങ്ങൾക്ക് ചിരിച്ചു കൊണ്ട് വിശദീകരണം നൽകി
കണ്ണുള്ള കുരുടന്മാർ | Blind men with eyes,birbal malayalam stories,balakadhakal,kutti kathakal malayalam

പ്രഭോ! കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ദിവസം ഞാൻ ചന്തയിലൊരിടത്തിരുന്ന് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അങ്ങയുടെ സേവകന്മാർ അതു വഴി വന്നു.

ഈ നില്ക്കുന്ന വീർബൽ ആ സേവകന്മാരുടെ നേരെ തിരിഞ്ഞു ചോദിച്ചു:വീർബൽ "എന്താ എന്നെ നിങ്ങൾ അവിടെ കണ്ടില്ലേ?" കണ്ടു.

“ഞാനവിടെ എന്തു ചെയ്യുകയായിരുന്നു? “അവിടെ ഒരു പുസ്തകത്തിൽ എന്തോ എഴുതുകയായിരുന്നു.

സേവകരുടെ മറുപടി കേട്ട് വീർബൽ തുടർന്നു ചോദിച്ചു: “നിങ്ങളെന്താണ് ആ സമയത്ത് എന്നോടു ചോദിച്ചത് ? നല്ലവണ്ണം ആലോചിച്ച് അന്നു നിങ്ങൾ ചോദിച്ച അതേ വാക്കുകൾ തന്നെ പറയണം

വീർബലിന്റെ ചോദ്യത്തിന് സേവകർ പറഞ്ഞു: "ചങ്ങാതി താനെന്താണിവിടെ ചെയ്യുന്നത് എന്നാണ് ഞങ്ങൾ ചോദിച്ചത്.

“പ്രഭോ!” വീർബൽ ചക്രവർത്തിയുടെ നേരെ തിരിഞ്ഞുകൊണ്ട് തുടർന്നു. "ഞാനെന്താണ് ചെയ്യുന്നതെന്ന് അതായത് ഞാൻ എഴുതുകയാണെന്ന് ഇവർ നല്ലവണ്ണം കണ്ടിട്ടുണ്ട്. എന്നിട്ടും അവരെന്നോട് ചോദിച്ചതോ?

എന്താണു ഞാൻ ചെയ്യുന്നതെന്ന് അതിൽ നിന്ന്, ഈ നിൽക്കുന്ന അങ്ങയുടെ സേവകർക്ക് കണ്ണുണ്ട ങ്കിലും അവയെ അവർ വേണ്ടവിധം ഉപയോഗിക്കുനില്ല എന്നു തെളിഞ്ഞു. അതുകൊണ്ട് തീർച്ചയായും ഇത്തരത്തിലുള്ളവരെ കുരുടന്മാരായി കണക്കാക്കണ്ടതാണ്.

വീർബലിന്റെ വിശദീകരണം ചക്രവർത്തിക്കു നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം ചോദിച്ചു.
“സമ്മതിച്ചു. എന്നാൽ ഈ നില്ക്കുന്ന എൻറ ഉദ്യോഗസ്ഥന്മാർ കാരണം?" കുരുടന്മാരാണെന്ന് പറയാൻ വീർബൽ ഉദ്യോഗസ്ഥന്മാരുടെ നേരെ തിരിഞ്ഞ് അവരോടു ചോദിച്ചു:

"അല്ലയോ മാന്യന്മാരേ, നേരുപറയണം. നിങ്ങൾക്ക് എന്നെ അറിയുമോ?

ഉദ്യോഗസ്ഥന്മാർ പറഞ്ഞു: “അറിയും.
“ഇന്നലെ ഞാൻ നിങ്ങളുടെ മുമ്പിൽ കീറിപ്പറിഞ്ഞ വേഷത്തിൽ വന്നപ്പോൾ നിങ്ങളെന്താണ് പറഞ്ഞത്?"

“ഞങ്ങൾ അറിയുകയില്ലെന്ന്. ഉദ്യോഗസ്ഥന്മാരുടെ മറുപടി കേട്ട് വീർബൽ
ചോദിച്ചു. “സമ്മതിച്ചുവല്ലോ? നിങ്ങളെന്നെ യഥാർത്ഥത്തിൽ അറിയും

പക്ഷേ എന്റെ കീറിപ്പറിഞ്ഞ വേഷം കണ്ടപ്പോൾ പണക്കാരായ നിങ്ങളെല്ലാം ഞാനൊരു ദരിദ്രനായി പോയിരിക്കുമെന്ന് ഊഹിച്ചുവല്ലേ? നിങ്ങളിൽ ഒരാൾ പോലും എന്നോട് ഒരക്ഷരം ഉരിയാടാൻ തയ്യാറായില്ല. ഞാൻ വല്ല സഹായവും
അഭ്യർത്ഥിക്കാൻ വന്നതാവും എന്നു നിങ്ങൾ കരുതിയിരിക്കണം.
വീർബലിന്റെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ തലതാഴ്ത്തി ഉദ്യോഗസ്ഥന്മാർ നിൽക്കെ വീർബൽ ചക്രവർത്തിയോടായി പറഞ്ഞു.
“പ്രഭോ! ഇവർക്കു കണ്ണുണ്ടെന്നത് സത്യം തന്നെ. എന്നാൽ പണത്തിന്റെ കൊഴുപ്പ് ഇവരെ അന്ധരാക്കി. സ്വന്തം ആളുകളെപ്പോലും,

നിർധനരാണവരെങ്കിൽ, പണമുള്ളവർ അറിയില്ല. യഥാർത്ഥത്തിൽ അറിയാഞ്ഞിട്ടാണോ? അല്ല. അറിയുകയില്ലെന്ന് നടിക്കുകയാണ്.

പാവങ്ങൾക്ക് വല്ല സഹായവും ചെയ്തുകൊടുക്കേണ്ടി വന്നാലോ? ഇനി അങ്ങു തന്നെ തീരുമാനിച്ചോളു ഇവർ കുരുടന്മാരാണോ അല്ലയോ എന്ന്.
കണ്ണുള്ള കുരുടന്മാർ | Blind men with eyes,birbal malayalam stories,balakadhakal,kutti kathakal malayalam
Akbar and birbal stories
വീർബലിന്റെ ബുദ്ധിയിൽ ചക്രവർത്തിക്ക് അഭിമാനം തോന്നി. അദ്ദേഹത്തെ അഭിനന്ദിച്ച ചക്രവർത്തി കൈനിറയെ സമ്മാനവും കൊടുക്കുവാൻ മറന്നില്ല.

Share this

0 Comment to "കണ്ണുള്ള കുരുടന്മാർ | Blind men with eyes "

Post a Comment