വിശ്വാസമില്ലാത്ത കൂട്ടുകാരൻ🐻
നാല് കരടികൾ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവരിലൊരുത്തൻ ഒരു തേൻകൂട് കണ്ടെത്തി. മുള്ള് നിറഞ്ഞ ഒരു മരത്തിന്റെ കൊമ്പിലാണത് തൂങ്ങിക്കിടക്കുന്നത്. അവർ അതിൽനിന്ന് തേനെടുക്കാൻ ഒരു വഴി കണ്ടെത്തി.
ഏറ്റവും തടിയൻ അടിയിൽ നില്ക്കുക. പിന്നെ തടിക്കൂടുതലുള്ളവൻ താഴെ നില്ക്കുന്നവന്റെ മുതുകിൽ കയറി നില്ക്കുക. അതിലും തടികുറഞ്ഞവൻ രണ്ടാമന്റെ പുറത്ത്.ഏറ്റവും വലുപ്പം കുറഞ്ഞവൻ മൂന്നാമന്റെ മുകളിൽ കയറി തേൻ എടുത്ത് താഴെയെത്തിക്കണം,ഇതായിരുന്നു സൂത്രം.
ആ പദ്ധതിപ്രകാരം ഏറ്റവും തടികൂടിയവന്റെ മുകളിൽ മറ്റ് മൂന്നാളും കയറി. ഏറ്റവും മുകളിലുള്ളവൻ തേനെടുക്കാൻ തുടങ്ങി.
ആ സമയത്ത് ഏറ്റവും അടിയിലുള്ള തടിയന് ഒരു സംശയം. മുകളിൽ നില്ക്കുന്നവൻ തേനെടുത്ത് തന്നെത്താൻ കുടിക്കുകയായിരിക്കുമോ എന്നായിരുന്നു സംശയം.അതിനാൽ തടിയൻകരടി തലയുയർത്തി മേലോട്ട് നോക്കി.പക്ഷേ പുറത്ത് കയറി നില്ക്കുന്ന കരടിയുടെ ശരീരം കാരണം അവന് ഒന്നും കാണാൻ കഴിഞ്ഞില്ല. അവൻ പതുക്കെ പിന്നോട്ട് നീങ്ങി.
“പൊത്താം- പൊത്താം- പൊത്താം.
മറ്റ് മൂന്ന് കരടികളും നിലംപതിച്ചു.
ഇങ്ങനെയിരിക്കും തമ്മിൽത്തമ്മിൽ വിശ്വാസമില്ലാത്ത കൂട്ടുകാർ ഒന്നിച്ച് ഒരു കാര്യം നടത്താൻ ഇറങ്ങിത്തിരിച്ചാൽ.
ആർക്കും ഗുണമുണ്ടാവില്ലെന്ന് മാത്രമല്ല അപകടവും വന്നുപെടും.
0 Comment to "വിശ്വാസമില്ലാത്ത കൂട്ടുകാരൻ 🐻"
Post a Comment