Wednesday 17 May 2023

ദേഷ്യത്തിന് മരുന്ന് 🍯| malayalam fun story for kids

 ദേഷ്യത്തിന് മരുന്ന് 🍯


ഒരിക്കൽ കാട്ടിലെ രാജാവായ സിംഹം കലശലായ കോപം മൂലം കഷ്ടത്തിലായി. ആവശ്യത്തിനും അനാവശ്യത്തിനും കോപം വരുന്നു, ഒരു രോഗംപോലെ.

Balakadhakal, malayalam stories for kids, malayalam short stories,kuttikkadhakal,malayalam kadhakal

സിംഹം വൈദ്യനായ കുറുക്കനെ വിളിച്ചുവരുത്തി.എന്നിട്ട് പറഞ്ഞു: “നമുക്ക് എപ്പോഴും ദേഷ്യം വരും. ദേഷ്യം വരുമ്പോൾ വല്ലതും പറയും. പിന്നെ അതോർത്ത് ദുഃഖിക്കും. ഈ സ്വഭാവം ഒന്നു മാറ്റാൻ എന്താണൊരു മരുന്ന്?”


 “തിരുമേനീ, ഇതിന് മരുന്നൊന്നും എന്റെ കൈവശമില്ല.പക്ഷേ ഒരു മന്ത്രമുണ്ട്. അത് ചൊല്ലിയാൽ മതി.” “എന്താടോ ആ മന്ത്രം?” “ഒന്നുമുതൽ പത്തുവരെ എണ്ണുക. കേട്ടപ്പോൾ രാജാവിന് കുറുക്കനോട് പുച്ഛം തോന്നി.മാത്രമല്ല ഉടനെ ദേഷ്യവും തോന്നി.

ദേഷ്യത്തിന് മരുന്ന് 🍯| malayalam fun story for kids

ആരവിടെ. ഇവനെ ഉടനെ കൊണ്ടുപോയി തൂക്കിക്കൊല്ലൂ !'' എന്നിങ്ങനെ കല്പിക്കാനാണ് വായിൽ തോന്നിയത്. പക്ഷേ വൈദ്യനായ കുറുക്കനെ അങ്ങനെ കൊന്നാൽ പിന്നീട് വിഷമിക്കേണ്ടിവരും, അതിനാൽ സിംഹരാജാവ് കുറുക്കൻ പറഞ്ഞതുപോലെ പത്തുവരെ മനസിൽ എണ്ണി.

ഫലം അത്ഭുതകരമായിരുന്നു.സിംഹത്തിന്റെ കോപം വിട്ടുപോയി. പിന്നെ കോപം വരുമ്പോഴെല്ലാം സിംഹം പത്തുവരെ എണ്ണുന്നതു പതിവാക്കി. ദേഷ്യം വരുമ്പോൾ പ്രജകളും തന്നെപ്പോലെ പത്തുവരെ എണ്ണണമെന്ന് രാജാവ് ഉത്തരവിട്ടു.





Share this

0 Comment to "ദേഷ്യത്തിന് മരുന്ന് 🍯| malayalam fun story for kids"

Post a Comment