Showing posts with label kuttikadhakal. Show all posts
Showing posts with label kuttikadhakal. Show all posts

Monday, 15 May 2023

പരുന്തമ്മയും കോഴിയമ്മയും 🦅🐓

 

 പരുന്തമ്മയും കോഴിയമ്മയും 🦅🐔

ഒരു മരത്തിൽ കൂടുകെട്ടി പരുന്തമ്മ മുട്ടയിട്ടു. അവൾക്ക് മുട്ടവിരിഞ്ഞ് മൂന്ന് കുഞ്ഞുങ്ങളുണ്ടായി.
Parunthum kozhiyammayum,balakadhakal,malayalam stories

അതേ മരത്തിന്റെ ചുവട്ടിൽ കരിയിലകൾ കൂട്ടിയിട്ട് അതിൽ മുട്ടയിട്ട് ഒരു കോഴിയമ്മയും അടയിരിക്കുന്നുണ്ടായിരുന്നു. അവൾക്കും മുട്ടവിരിഞ്ഞ് മൂന്ന് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായി.

പരുന്തമ്മ ഒരു ദിവസം അതിൽ ഒരു കോഴിക്കുഞ്ഞിനെ റാഞ്ചിയെടുത്ത് പരുന്തിൻ കുഞ്ഞുങ്ങൾക്ക് തിന്നാൻ കൊടുത്തു.

“ഇനി എന്റെ കുഞ്ഞുങ്ങളെ റാഞ്ചിയെടുത്താൽ നിന്റെ കൂടിന് ഞാൻ തീവെക്കും,” കോഴിയമ്മ പരുന്തമ്മയ്ക്ക് താക്കീത് നൽകി.
പരുന്തമ്മയും കോഴിയമ്മയും 🦅🐓

എന്നാൽ പരുന്തമ്മ വീണ്ടും ഒരു കോഴിക്കുഞ്ഞിനെ റാഞ്ചി പരുന്തിൻകൂട്ടിലേക്ക് കൊണ്ടുപോയി. കോഴിയമ്മയ്ക്ക് അതുകണ്ട് സങ്കടവും ദേഷ്യവും വന്നു. അവൾ ചുള്ളിക്കമ്പുകളും കരിയിലകളും കൂട്ടിയിട്ട് പരുന്തമ്മയുടെ കൂടിന് താഴെ തീയിട്ടു. തീയും പുകയും പരുന്തിന്റെ കൂട്ടിലേക്ക് ഉയർന്നു. പരുന്തിൻ കുഞ്ഞുങ്ങൾ വീർപ്പുമുട്ടി കരയാൻ തുടങ്ങി.

അതു കണ്ടപ്പോൾ പരുന്തമ്മയ്ക്ക് സങ്കടമായി. അവൾ ഉടനെ കോഴിക്കുഞ്ഞിനെ കോഴിയമ്മക്ക്‌ തിരികെകൊണ്ടുപോയിക്കൊടുത്തു. ഒരു കോഴിക്കുഞ്ഞിനെ പിടിച്ചുതിന്നതിന് മാപ്പപേക്ഷിക്കുകയും ചെയ്തു.

കോഴിയമ്മ പരുന്തമ്മയോട് ക്ഷമിച്ചു.

അവൾ തീ കെടുത്തി പരുന്തിൻകുഞ്ഞുങ്ങളെ രക്ഷിച്ചു.



ആനകളെ രക്ഷിച്ച എലികൾ 🐘🐀🐀 The rats that saved the elephants.

  ആനകളെ രക്ഷിച്ച എലികൾ

പണ്ട് ഒരു ഗ്രാമത്തിൽ പുഴയോരത്ത് ആയിരക്കണക്കിന് എലികൾ താമസിച്ചിരുന്നു പുഴയിലേക്ക് വെള്ളം കുടിക്കാൻ പോകുന്ന ആനകളുടെ ചവിട്ടേറ്റ് നൂറുകണക്കിന് എലികൾ ചത്തൊടുങ്ങി. ബാക്കിയുള്ള എലികൾ ഏതു നിമിഷവും ആനകളുടെ ചവിട്ടുകൊണ്ട് മരിക്കുമെന്ന് ഭയപ്പെട്ടു. അവരിൽ ചിലർ ആനത്തലവനെ ചെന്ന് കണ്ട് ഇങ്ങനെ അപേക്ഷിച്ചു.

Balakadhakal, malayalam stories for kids, malayalam short stories,kuttikkadhakal,malayalam kadhakal,balakadhakal

“ബഹുമാനപ്പെട്ട ആനച്ചേട്ടാ, അങ്ങയുടെ അനുയായികളുടെ ചവിട്ടുകൊണ്ട് ഞങ്ങൾ, പാവങ്ങളായ എലികൾ മരിച്ചുകൊണ്ടിരിക്കയാണ്. ദയവായി അങ്ങും അനുയായികളും മറ്റൊരു വഴിയിലൂടെ പുഴയിലേക്ക് പോകാൻ മനസാകണമെന്ന്‌ ഞങ്ങൾ അപേക്ഷിക്കുന്നു. 
ആനത്തലവൻ എലികളുടെ അപേക്ഷ സ്വീകരിച്ചു.അന്നുതൊട്ട് ആനകൾ എലികളെ ഉപദ്രവിക്കാതെ വഴി മാറിയാണ് പുഴയിലേക്ക് പോയത്.

അങ്ങനെയിരിക്കെ ഒരു ദിവസം ഏതാനും ആനകൾ ആനപ്പിടിത്തക്കാരുടെ കെണിയിൽ കുടുങ്ങി. അവർ രക്ഷപ്പെടാനാകാതെ വലഞ്ഞു. അപ്പോൾ ഏതാനും ആനകൾ ഓടിച്ചെന്ന് എലികളോട് പ്രശ്നം പറഞ്ഞു.

ഉടനെ എലികൾ കൂട്ടം കൂട്ടമായി ആനകളെ രക്ഷിക്കാൻ പുറപ്പെട്ടു. അവർ ചെന്ന് ആനകളെ ബന്ധിച്ചിരുന്ന വടങ്ങളെല്ലാം കടിച്ചുമുറിച്ചു. കെണിയിൽപ്പെട്ട ആനകളെല്ലാം രക്ഷപ്പെട്ടു.

kunjikkathakal ,malayalam stories,kathakal,

ആനകൾ സന്തോഷിച്ച് എലികൾക്ക് നന്ദി പറഞ്ഞു. ആനകളുടെ ഔദാര്യത്തിന് പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞതിൽ എലികൾ വളരെയധികം അഭിമാനിച്ചു.