Showing posts with label malayalam kutti kadhakal. Show all posts
Showing posts with label malayalam kutti kadhakal. Show all posts

Wednesday, 17 May 2023

എലിക്കുഞ്ഞ് കണ്ട പൂച്ച 🐁🐱

എലിക്കുഞ്ഞ് കണ്ട പൂച്ച 🐁😺


ഒരിക്കൽ ഒരു എലിക്കുഞ്ഞ് ഓടിക്കളിച്ച് നടന്നപ്പോൾ അത് ഒരു പശുവിനെ കണ്ടു. രണ്ട് വലിയ കൊമ്പുള്ള ആ പശുവിനെ കണ്ടപ്പോൾ എലിക്കുഞ്ഞിന് വലിയ പേടി തോന്നി.
cherukadhakal,malayalam stories with moral,malayalam stories to read,Balakadhakal,malayalam short stories for kids,malayalam kadhakal,kuttikkadhakal,mutthashikadhakal,short stories for kids,

പിന്നെ എലിക്കുഞ്ഞ് കണ്ടത് ഒരു പൂച്ചയെയായിരുന്നു. അതിന് കൊമ്പുണ്ടോയെന്ന് എലിക്കുഞ്ഞ് സൂക്ഷിച്ചു നോക്കി. ഇല്ല, കൊമ്പില്ല. പൂച്ചയെ എലിക്കുഞ്ഞിന് ഇഷ്ടമായി. പശുവിനെയും പൂച്ചയെയും കണ്ട് വിവരം എലിക്കുഞ്ഞ് അതിന്റെ അമ്മയോട് പറഞ്ഞു.


അപ്പോൾ എലിയമ്മ പറഞ്ഞു: “കൊമ്പുണ്ടെങ്കിലും പശുവിനെ നീ പേടിക്കേണ്ട. അത് നിന്നെ ഒന്നും ചെയ്യില്ല. പൂച്ചയാണ് അപകടകാരി. അവനെ നീ സൂക്ഷിക്കണം.” പക്ഷേ എലിക്കുഞ്ഞ് അമ്മ പറഞ്ഞത് കാര്യമാക്കിയില്ല. അവൻ പൂച്ചയുടെ അടുത്തുചെന്ന് ഓടിച്ചാടിക്കളിച്ചു.


cherukadhakal,malayalam stories with moral,malayalam stories to read,Balakadhakal,malayalam short stories for kids,malayalam kadhakal,kuttikkadhakal,mutthashikadhakal,short stories for kids,

പൂച്ചയ്ക്ക് എലിയെ കണ്ടപ്പോൾ സന്തോഷമായി. അവൻ ഒരൊറ്റച്ചാട്ടത്തിന് കുഞ്ഞലിയെ പിടിച്ച് കൊന്ന് ഭക്ഷണമാക്കി. അമ്മ പറഞ്ഞത് വിശ്വസിക്കാത്ത എലിക്കുഞ്ഞ് അപകടത്തിൽ ചെന്നുചാടി. ചില ആളുകൾ പുറമെ കാണുന്നതുപോലെ ആകാറില്ല, അടുത്തു പെരുമാറുമ്പോൾ. മിന്നുന്നതെല്ലാം പൊന്നല്ലല്ലോ.


രാക്ഷസന്റെ പൂന്തോട്ടം 👹🥀🌺🌱🌷

 

രാക്ഷസന്റെ പൂന്തോട്ടം 👹🌺🥀🌱 

പണ്ട് ഒരു രാക്ഷസന് ഒരു വലിയ പൂന്തോട്ടമുണ്ടായിരുന്നു. പഴങ്ങളും പൂക്കളും പൂമ്പാറ്റകളും ഉള്ള ആ തോട്ടത്തിൽ ധാരാളം കുട്ടികൾ കളിക്കാൻ വരാറുണ്ട്. ഒരിക്കൽ രാക്ഷസന് കുട്ടികളോട് ദേഷ്യം തോന്നി.അയാൾ അവരെയൊക്കെ ആട്ടിയോടിച്ചു.

cherukadhakal,malayalam stories with moral,malayalam stories to read,Balakadhakal,malayalam short stories for kids,malayalam kadhakal,kuttikkadhakal,mutthashikadhakal,short stories for kids,

കുട്ടികൾ തോട്ടത്തിൽ കടക്കാതിരിക്കാൻ രാക്ഷസൻ അതിനുചുറ്റും മതിൽ കെട്ടി ബലമുള്ള ഗേറ്റും പിടിപ്പിച്ചു. പഴങ്ങളും പൂക്കളും പറിക്കാനും പൂമ്പാറ്റകളെ പിടിക്കാനും കൊതിച്ചുകൊണ്ട് കുട്ടികൾ പിന്നെയും തോട്ടത്തിനരികെ വരെ വന്നു. പക്ഷെ മതിലും പൂട്ടിയ ഗേറ്റും കണ്ട് അവർ നിരാശരായി മടങ്ങി.

cherukadhakal,malayalam stories with moral,malayalam stories to read,Balakadhakal,malayalam short stories for kids,malayalam kadhakal,kuttikkadhakal,mutthashikadhakal,short stories for kids,

അക്കൊല്ലം പൂക്കാലമായിട്ടും രാക്ഷസന്റെ പൂന്തോട്ടത്തിൽ ഒറ്റ പൂവും ഉണ്ടായില്ല. പഴങ്ങളും ഉണ്ടായില്ല. പൂമ്പാറ്റകൾ എത്തിനോക്കിയതുമില്ല. രാക്ഷസൻ ദുഃഖിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുട്ടി എങ്ങനെയോ ആ തോട്ടത്തിൽ കടന്നുകൂടി. അവൻ ഒരു മരക്കൊമ്പിൽ കയറിയിരുന്നു. ഉടനെ ആ മരം നിറയെ പൂക്കളുണ്ടായി പഴങ്ങളുണ്ടായി, പൂമ്പാറ്റകളും വന്നെത്തി. ഒരു മരത്തിൽ മാത്രം പൂക്കളും പഴങ്ങളും ഉണ്ടായതു കണ്ട് രാക്ഷസൻ അത്ഭുതപ്പെട്ടു.

അപ്പോഴാണ് അയാൾ മരത്തിൽ കയറിയിരിക്കുന്ന കുട്ടിയെ കണ്ടത്. ആ മരത്തിൽ പൂവുണ്ടായതിന്റെ കാരണം ആ കുട്ടിയാണെന്ന് രാക്ഷസന് മനസിലായി. ഉടനെ അയാൾ പൂന്തോട്ടത്തിലേക്ക് കുട്ടികളെയെല്ലാം വിളിച്ചു വരുത്തി.അതോടെ മരങ്ങളെല്ലാം വീണ്ടും പൂവിട്ടു.

Monday, 15 May 2023

പരുന്തമ്മയും കോഴിയമ്മയും 🦅🐓

 

 പരുന്തമ്മയും കോഴിയമ്മയും 🦅🐔

ഒരു മരത്തിൽ കൂടുകെട്ടി പരുന്തമ്മ മുട്ടയിട്ടു. അവൾക്ക് മുട്ടവിരിഞ്ഞ് മൂന്ന് കുഞ്ഞുങ്ങളുണ്ടായി.
Parunthum kozhiyammayum,balakadhakal,malayalam stories

അതേ മരത്തിന്റെ ചുവട്ടിൽ കരിയിലകൾ കൂട്ടിയിട്ട് അതിൽ മുട്ടയിട്ട് ഒരു കോഴിയമ്മയും അടയിരിക്കുന്നുണ്ടായിരുന്നു. അവൾക്കും മുട്ടവിരിഞ്ഞ് മൂന്ന് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായി.

പരുന്തമ്മ ഒരു ദിവസം അതിൽ ഒരു കോഴിക്കുഞ്ഞിനെ റാഞ്ചിയെടുത്ത് പരുന്തിൻ കുഞ്ഞുങ്ങൾക്ക് തിന്നാൻ കൊടുത്തു.

“ഇനി എന്റെ കുഞ്ഞുങ്ങളെ റാഞ്ചിയെടുത്താൽ നിന്റെ കൂടിന് ഞാൻ തീവെക്കും,” കോഴിയമ്മ പരുന്തമ്മയ്ക്ക് താക്കീത് നൽകി.
പരുന്തമ്മയും കോഴിയമ്മയും 🦅🐓

എന്നാൽ പരുന്തമ്മ വീണ്ടും ഒരു കോഴിക്കുഞ്ഞിനെ റാഞ്ചി പരുന്തിൻകൂട്ടിലേക്ക് കൊണ്ടുപോയി. കോഴിയമ്മയ്ക്ക് അതുകണ്ട് സങ്കടവും ദേഷ്യവും വന്നു. അവൾ ചുള്ളിക്കമ്പുകളും കരിയിലകളും കൂട്ടിയിട്ട് പരുന്തമ്മയുടെ കൂടിന് താഴെ തീയിട്ടു. തീയും പുകയും പരുന്തിന്റെ കൂട്ടിലേക്ക് ഉയർന്നു. പരുന്തിൻ കുഞ്ഞുങ്ങൾ വീർപ്പുമുട്ടി കരയാൻ തുടങ്ങി.

അതു കണ്ടപ്പോൾ പരുന്തമ്മയ്ക്ക് സങ്കടമായി. അവൾ ഉടനെ കോഴിക്കുഞ്ഞിനെ കോഴിയമ്മക്ക്‌ തിരികെകൊണ്ടുപോയിക്കൊടുത്തു. ഒരു കോഴിക്കുഞ്ഞിനെ പിടിച്ചുതിന്നതിന് മാപ്പപേക്ഷിക്കുകയും ചെയ്തു.

കോഴിയമ്മ പരുന്തമ്മയോട് ക്ഷമിച്ചു.

അവൾ തീ കെടുത്തി പരുന്തിൻകുഞ്ഞുങ്ങളെ രക്ഷിച്ചു.



Sunday, 14 May 2023

ബ്രൂസ് രാജാവും ചിലന്തിയും|malayalam kathakal

ബ്രൂസ് രാജാവും ചിലന്തിയും


പണ്ട് പണ്ട് സ്‌കോട്ട്ലണ്ട് ഭരിച്ചിരുന്നത് റോബർട്ട് ബ്രൂസ്‌ എന്ന ഒരു രാജാവാണ്. ഇംഗ്ലണ്ടുക്കാർ അദ്ദേഹത്തിന്റെ രാജ്യം പിടിച്ചടക്കി.രാജാവ് ബ്രൂസ് ഒരു ഗുഹയിൽ ഓടിയൊളിച്ചു. ഗുഹയിൽ ഒരു ചിലന്തി വലകെട്ടുന്നത് നോക്കി രാജാവ് ബ്രൂസ്‌ അവിടെ ഇരുന്നു.

എന്നാൽ വലകെട്ടി തീരാറായപ്പോൾ ഒരു കാറ്റ് വന്ന് വലയെല്ലാം പൊട്ടിച്ചുകളഞ്ഞു.പക്ഷേ ചിലന്തി വീണ്ടും വല കെട്ടി. കാറ്റ് വന്ന് പിന്നെയും വല പൊട്ടിച്ചു. അങ്ങനെ ഏഴുതവണ സംഭവിച്ചു. പക്ഷേ ചിലന്തി നിരാശപ്പെട്ടില്ല. അവൻ വീണ്ടും വീണ്ടും വലകെട്ടി. പിന്നെ കാറ്റ് വീശിയില്ല. വല പൊട്ടിയുമില്ല. ചിലന്തികാറ്റിനെ തോല്പിച്ചു.

malayalam kathakal ,best malayalam kathakal


ചിലന്തിയുടെ വിജയം നോക്കിക്കണ്ട റോബർട്ട് ബ്രൂസിന് തന്റെ ഒളിച്ചോട്ടത്തേക്കുറിച്ച് ലജ്ജ തോന്നി.അദ്ദേഹം ഒരു പുതിയ ആവേശത്തോടെ എഴുന്നേറ്റു. കുറെ ഭടന്മാരെ സംഘടിപ്പിച്ച് വീണ്ടും ഇംഗ്ലണ്ടുകാരോട് യുദ്ധം ചെയ്തു.


ഇത്തവണ ഇംഗ്ലണ്ടുകാർ തോറ്റ് പിൻവാങ്ങി. ബ്രൂസിനു രാജ്യം തിരിച്ചു കിട്ടി. അദ്ദേഹം വളരെക്കാലം സ്കോട്ട്ലാൻഡ് ഭരിച്ചു. "പരിശ്രമിക്കൂ . വീണ്ടും വീണ്ടും പരിശ്രമിക്കൂ. നിങ്ങൾ വിജയിക്കും" ചിലന്തി പഠിപ്പിച്ച ആ പാഠം ബൂസ് രാജാവ് തന്റെ ഡയറിയിൽ എഴുതിവെച്ചു.



കടപ്പാട് :- ജോർജ് ഇമ്മട്ടി